സല്‍മാന്‍ ഖാന്‍ നായകനാകുന്ന 'രാധേ: യുവര്‍ മോസ്റ്റ് വാണ്ടട് ഭായ്' റിലീസ് തിയ്യതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഈദ് റിലീസായി മെയ് 13ന് തിയേറ്ററുകളിലെത്തും. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുന്നത്. ഹെലികോപ്‌റ്ററുകളും വെടിയുണ്ടകളും ചീറിപ്പായുന്ന പശ്ചാത്തലത്തില്‍ തോക്കുമായി പായുന്ന സല്‍മാന്‍ഖാനാണ് പോസ്റ്ററിലുള്ളത്. സൽമാന്‍ ഖാനും ദിഷ പഠാനിയും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ-ഡ്രാമ ചിത്രമാണ് രാധേ.
'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' റിലീസ് തിയ്യതി എത്തി - salman khan new movie radhe news
രാധേ ഈദ് റിലീസായി മെയ് 13ന് തിയേറ്ററുകളിലെത്തും. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുന്നത്
'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' റിലീസ് തിയ്യതി എത്തി
സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് പ്രഭുദേവയാണ്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്‌ത സൽമാൻ ചിത്രം ‘വാണ്ടഡി’ലും സൂപ്പർതാരത്തിന്‍റെ പേര് രാധേ എന്നായിരുന്നു. ജാക്കി ഷ്രോഫ്, രണ്‍ദീപ് ഹൂഡ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെയും സൊഹൈല്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെയും ബാനറിൽ സല്‍മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍, അതുല്‍ അഗ്നിഹോത്രി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.