ഹം ആപ്കെ ഹെ കോന്‍, മേംനെ പ്യാര്‍ കിയ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലൂടെ പ്രശസ്തനായ റാം ലക്ഷ്മണിന്‍റെ വിയോഗത്തിൽ ദുഃഖമറിയിച്ച് സൽമാൻ ഖാൻ. തന്‍റെ വിജയചിത്രങ്ങളുടെ സംഗീതജ്ഞനായിരുന്ന റാം ലക്ഷ്മണിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സൽമാൻ ഖാൻ പറഞ്ഞു. തനിക്ക് അങ്ങേയറ്റം വേദനയുളവാക്കുന്ന വിയോഗമാണ് റാം ലക്ഷ്മണിന്‍റേതെന്ന് ലത മങ്കേഷ്കർ ട്വീറ്റ് ചെയ്തു. താനറിഞ്ഞ ഏറ്റവും നല്ല മനുഷ്യരിലൊരാളായിരുന്നു അദ്ദേഹമെന്നും ഗായിക അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 79 വയസായിരുന്നു. ആറ് ദിവസം മുമ്പ് കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചിരുന്നു.ഉച്ചയ്‌ക്ക് 12 മണിക്ക് അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങ് നടന്നു.