കേരളം

kerala

ETV Bharat / sitara

സൽമാൻ ഖാൻ ഇനി അവിവാഹിതനല്ല; റിലേഷൻഷിപ്പ് സ്‌റ്റാറ്റസിനെക്കുറിച്ചുള്ള താരത്തിന്‍റെ വെളിപ്പെടുത്തൽ - സൽമാൻ ഖാൻ ഇനി അവിവാഹിതനല്ല

Salman Khan is no more single: സൽമാൻ ഖാൻ ഇനി അവിവാഹിതനല്ല. വെളിപ്പെടുത്തലുമായി സല്‍മാന്‍ ഖാന്‍ രംഗത്ത്‌.

Salman Khan Katrina Kaif movies  സൽമാൻ ഖാൻ ഇനി അവിവാഹിതനല്ല
സൽമാൻ ഖാൻ ഇനി അവിവാഹിതനല്ല; റിലേഷൻഷിപ്പ് സ്‌റ്റാറ്റസിനെക്കുറിച്ചുള്ള താരത്തിന്‍റെ വെളിപ്പെടുത്തൽ

By

Published : Feb 2, 2022, 2:54 PM IST

Salman Khan is no more single: ആരാധകരുടെ പ്രിയതാരമാണ് ഗായികയും നടിയുമായ ഷെഹ്‌നാസ് ഗിൽ. ബിഗ്‌ ബോസ്‌ 15 സീസണ്‍ ഫൈനല്‍ എപ്പിസോഡില്‍ കത്രീന കെയ്‌ഫ്‌-വിക്കി കൗശല്‍ വിവാഹത്തെ കുറിച്ച്‌ സല്‍മാന്‍ ഖാനുമായി താരം ചര്‍ച്ച ചെയ്‌തത്‌ മാധ്യമശ്രദ്ധ നേടിയിരുന്നു.

Salman Khan Katrina Kaif movies: 'പാർട്‌ണർ', 'മൈനേ പ്യാർ ക്യൂൻ കിയ', 'ടൈഗർ 3' എന്നീ സിനിമകളില്‍ സല്‍മാന്‍ കത്രീനയുമൊന്നിച്ച്‌ പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ ഇരുവരും തമ്മിലിപ്പോള്‍ നല്ല ബന്ധത്തിലാണ്. നേരത്തെ സല്‍മാനൊപ്പം കത്രീനയുടെ പേര്‌ പ്രണയ ഗോസുപ്പുകളില്‍ ഇടംപിടിച്ചിരുന്നു. ഇരുവരും വേര്‍പിരിഞ്ഞ ശേഷമാണ് വിക്കി കൗശലുമായി കത്രീന പ്രണയത്തിലാകുന്നതും വിക്കിയുമായി വിവാഹിതയാകുന്നതും. ഇപ്പോള്‍ സല്‍മാനൊപ്പം വീണ്ടും സിനിമകളിലും താരം വേഷമിട്ടു.

വിവാഹ ശേഷം കത്രീന, സൂര്യവന്‍ശി താരം എന്നറിയപ്പെടുന്നതിനെ കുറിച്ച്‌ ഷെഹ്‌നാസ്‌ ഗില്‍ പരിഹസിച്ചു. ഷെഹ്‌നാസ്‌ പറയുന്നത്‌ അംഗീകരിച്ച്‌ സല്‍മാന്‍ ഒരു പുഞ്ചിരി തൂകുക മാത്രമാണ്‌ ചെയ്‌തത്‌. ഒടുവില്‍ സല്‍മാനോട്‌ കമ്മിറ്റഡ്‌ ആണോ എന്ന്‌ ഷെഹ്‌നാസ്‌ ചോദിക്കുമ്പോള്‍ അതിനും പുഞ്ചിരി തൂകി കൊണ്ട്‌ താന്‍ അവിവാഹിതന്‍ അല്ലെന്ന്‌ താരം തുറന്നു സമ്മതിച്ചു. അതേസമയം താന്‍ ആരുമായാണ് പ്രണയത്തില്‍ എന്ന്‌ 56 കാരനായ താരം വെളിപ്പെടുത്തിയിട്ടില്ല. റൊമാനിയന്‍ നടി ലൂലിയ വാന്‍ററുമായി സല്‍മാന്‍ ഖാന്‍ പ്രണയത്തിലാണെന്നാണ് രഹസ്യമായ പരസ്യം.

Also Read:ഈ വരവില്‍ ഇവര്‍ ഒന്നിക്കുമോ?.. 96ന് രണ്ടാം ഭാഗം വരുന്നു

ABOUT THE AUTHOR

...view details