കേരളം

kerala

ETV Bharat / sitara

'ടൈഗര്‍ എപ്പോഴും തയ്യാറാണ്'; സല്‍മാനും കത്രീനയും ഈദിനെത്തും - സല്‍മാനും കത്രീനയും ഈദിനെത്തും

Tiger 3 release date: 'ടൈഗര്‍ 3' യുടെ റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈദ്‌ റിലീസായി 2023 ഏപ്രിൽ 21നാണ്‌ ചിത്രം തിയേറ്ററുകളിലെത്തുക.

Tiger 3 release date  Tiger 3 on Eid release  Salman Khan Eid releases  Salman Katrina movies  Tiger series  സല്‍മാനും കത്രീനയും ഈദിനെത്തും  'ടൈഗര്‍ എപ്പോഴും തയ്യാറാണ്'
'ടൈഗര്‍ എപ്പോഴും തയ്യാറാണ്'; സല്‍മാനും കത്രീനയും ഈദിനെത്തും

By

Published : Mar 4, 2022, 3:39 PM IST

Tiger 3 release date: തിരിച്ചുവരവിനൊരുങ്ങുകയാണ് ബോളിവുഡ്‌ സൂപ്പര്‍താരം സല്‍മാന്‍ ഖാനും കത്രീന കെയ്‌ഫും. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന 'ടൈഗര്‍ 3' യുടെ റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈദ്‌ റിലീസായി 2023 ഏപ്രിൽ 21നാണ്‌ ചിത്രം തിയേറ്ററുകളിലെത്തുക.

Tiger 3 on Eid release: യാഷ്‌ രാജ്‌ ഫിലിംസാണ് 'ടൈഗര്‍ 3'യുടെ റിലീസ്‌ പ്രഖ്യാപനം നടത്തിയിരിക്കുന്നത്‌. ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുന്നത്‌. ആക്ഷന്‍ രംഗങ്ങള്‍ക്കായി കത്രീന തയ്യാറെടുക്കുമ്പോള്‍ ഉറങ്ങുന്ന സല്‍മാനെയാണ് വീഡിയോയില്‍ കാണാനാവുക. ട്രെയ്‌നിങ്‌ കഴിഞ്ഞ കത്രീന 'ഇനി നിന്‍റെ ഊഴമാണ്' എന്ന്‌ പറഞ്ഞുകൊണ്ട്‌ സല്‍മാനെ വിളിച്ചുണര്‍ത്തുന്നതും വീഡിയോയില്‍ കാണാം.. 'തയ്യാറാണോ' എന്ന്‌ കത്രീന ചോദിക്കുമ്പോള്‍ 'ടൈഗര്‍ എപ്പോഴും തയ്യാറാണ്‌' എന്നാണ് സല്‍മാന്‍ പറയുന്നത്‌.

Salman Katrina movies: ടൈഗറും സോയയും ആയാണ് 'ടൈഗര്‍ 3'യില്‍ സല്‍മാനും കത്രീനയും പ്രത്യക്ഷപ്പെടുന്നത്‌. റോ (RAW- റിസര്‍ച്ച്‌ ആന്‍റ്‌ അനാലിസിസ്‌ വിംഗ്‌) ഏജന്‍റ്‌ അവിനാഷ് സിംഗ് റാത്തോഡ് അഥവാ ടൈഗർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സല്‍മാന്‍ അവതരിപ്പിക്കുക. സോയ എന്ന കഥാപാത്രത്തെ കത്രീനയും അവതരിപ്പിക്കും. ചിത്രത്തിന്‍റെ ആദ്യ ഭാഗമായ 'ഏക് താ ടൈഗർ' 2012ലാണ് പുറത്തിറങ്ങിയത്‌. കബീര്‍ ഖാന്‍ ആയിരുന്നു 'ഏക് താ ടൈഗർ' സംവിധാനം ചെയ്‌തത്‌.

Tiger series: മികച്ച പ്രതികരണം ലഭിച്ച ആദ്യ ഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു. രണ്ടാം ഭാഗം 'ടൈഗർ സിന്ദാ ഹേ' 2017ലാണ് പുറത്തിറങ്ങിയത്‌. അലി അബ്ബാസ്‌ സഫര്‍ ആയിരുന്നു രണ്ടാം ഭാഗത്തിന്‍റെ സംവിധാനം. ആദ്യ രണ്ട്‌ ഭാഗങ്ങളിലും സൽമാനും കത്രീനയും തന്നെയാണ് വേഷമിട്ടത്‌.

'ടൈഗർ 3' സംവിധാനം ചെയ്യാനായി മനീഷ്‌ ശര്‍മ്മയെ ആണ് നിര്‍മാതാക്കള്‍ തിരഞ്ഞെടുത്തത്‌. തുർക്കി, റഷ്യ, ഓസ്ട്രിയ തുടങ്ങി നിരവധി രാജ്യങ്ങളിലായാണ്‌ ചിത്രീകരണം. സൽമാന്‍, കത്രീന എന്നിവരെ കൂടാതെ ഇമ്രാൻ ഹാഷ്‌മിയും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തും.

Also Read: 'എല്ലാവരും പറഞ്ഞത്‌ ആണ്‍ കുഞ്ഞ്‌ ആകുമെന്ന്‌.. ഞാന്‍ പ്രതീക്ഷിച്ചത്‌ പെണ്‍കുഞ്ഞിനെ': ആദിത്യ നാരായണന്‍

ABOUT THE AUTHOR

...view details