"എന്‍റെ വളർച്ചയിൽ എനിക്ക് ചുറ്റുമുള്ള സ്‌ത്രീകൾ പ്രചോദനമായി. ഇനി ഒരു കൊച്ചു പെൺകുട്ടിക്ക് അവളുടെ അഭിനിവേശം പിന്തുടരാൻ പ്രചോദനമാകാനുള്ള എന്‍റെ അവസരമാണിത്..." ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നറിയപ്പെടുന്ന സൈന നെഹ്‌വാളിന്‍റെ ജീവിതകഥ പറയുന്ന ചിത്രം സൈനയുടെ ട്രെയിലർ പുറത്തിറങ്ങി. തന്നിലൂടെ പുതിയ തലമുറകൾക്ക് പ്രചോദനമുണ്ടാകുന്ന അവസരമാണിതെന്ന് കുറിച്ചുകൊണ്ട് സൈന നെഹ്‌വാൾ ട്രെയിലർ പങ്കുവെച്ചു.
ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈയായി പരിനീതി ചോപ്ര; സൈന ട്രെയിലർ പുറത്തിറങ്ങി - badminton saina nehwal news
ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്‍റൺ താരം സൈന നെഹ്‌വാളിന്‍റെ ബയോപിക് സൈനയുടെ ട്രെയിലർ പുറത്തിറങ്ങി.
![ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈയായി പരിനീതി ചോപ്ര; സൈന ട്രെയിലർ പുറത്തിറങ്ങി പരിനീതി ചോപ്ര വാർത്ത ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ സൈന നെഹ്‌വാൾ വാർത്ത സൈന ട്രെയിലർ വാർത്ത പരിനീതി ചോപ്ര സൈന നെഹ്‌വാൾ വാർത്ത സൈന നെഹ്‌വാളിന്‍റെ ജീവിതകഥ വാർത്ത സൈന നെഹ്‌വാൾ സിനിമ വാർത്ത ഇന്ത്യൻ ബാഡ്മിന്‍റൺ സൈന നെഹ്‌വാൾ വാർത്ത saina nehwal's biopic saina trailer news saina film trailer news parineeti chopra film biopic latest news badminton saina nehwal news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10920451-thumbnail-3x2-saina.jpg)
ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്‍റൺ താരമാണ് സൈന. സൈന നെഹ്‌വാളിനെ സ്‌ക്രീനിൽ അവതരിപ്പിക്കുന്നത് പരിനീതി ചോപ്രയാണ്. അമോൽ ഗുപ്‌തയാണ് ബയോപിക് ചിത്രത്തിന്‍റെ സംവിധായകൻ.
ചിത്രത്തിലേക്ക് ആദ്യം ശ്രദ്ധ കപൂറിനെയാണ് ടൈറ്റിൽ കഥാപാത്രമായി പരിഗണിച്ചിരുന്നതെങ്കിലും മറ്റ് തിരക്കുകൾ കാരണം പരിനീതിയിലേക്ക് സൈനയുടെ വേഷമെത്തുകയായിരുന്നു. അമാൽ മാലിക്കാണ് ബോളിവുഡ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, സുജയ് ജയ്‌രാജ്, രശേഷ് ഷാ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. മാർച്ച് 26ന് സൈന തിയേറ്ററുകളിലെത്തും.