ലോക്ക് ഡൗണിൽ കുടുബത്തിനൊപ്പം ചെലവഴിക്കുന്ന സന്തോഷകരമായ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവക്കാറുണ്ട്. പുതുതായി ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ബോളിവുഡ് താരദമ്പതികളായ സെയ്‌ഫ് അലി ഖാന്‍റെയും കരീന കപൂറിന്‍റെയും വിശേഷങ്ങളാണ്. തങ്ങളുടെ രാജകുമാരൻ തൈമൂർ അലി ഖാന്‍റെ പുതിയ ഹെയർ സ്റ്റൈലിസ്റ്റിനെ പരിചയപ്പെടുത്തുകയാണ് നടി കരീന ഇൻസ്റ്റഗ്രാമിലൂടെ.
തൈമൂറിന്‍റെ പുതിയ ഹെയർ സ്റ്റൈലിസ്റ്റിനെ പരിചയപ്പെടുത്തി കരീനാ കപൂർ - hair stylist
മകന്‍റെ മുടി മുറിക്കുന്ന സെയ്‌ഫ് അലി ഖാന്‍റെ ചിത്രമാണ് കരീന കപൂർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
തൈമൂറിന്‍റെ പുതിയ ഹെയർ സ്റ്റൈലിസ്റ്റ്
മകൻ തൈമൂറിന്‍റെ മുടി മുറിക്കുന്ന സ്റ്റൈലിസ്റ്റ്, അത് മറ്റാരുമല്ല അച്ഛൻ സെയ്‌ഫ് അലി ഖാൻ തന്നെയാണ്. വെള്ള കുർത്തയും പൈജാമ്മയും ധരിച്ച് അൽപം നരച്ച താടിയോടെയാണ് ചിത്രത്തിൽ സ്റ്റൈലിഷ് നടൻ സെയ്‌ഫിനെ കാണാൻ കഴിയുന്നത്. മുടി മുറിക്കാനായി വളരെ അനുസരണയോടെ മകൻ തൈമൂർ സെയ്‌ഫിന് മുന്നിൽ ഇരിക്കുന്നു. "ആർക്കെങ്കിലും തലമുടി മുറിക്കണോ?" എന്ന ക്യാപ്‌ഷനോടെയാണ് കരീന ചിത്രം പോസ്റ്റ് ചെയ്‌തത്. തൈമൂറിനൊപ്പം താരദമ്പതികൾ മുംബൈയിലാണ് ഇപ്പോൾ താമസിക്കുന്നത്.