ആദിപുരുഷില്‍ രാവണനാകുന്നത് സെയ്‌ഫ് അലി ഖാന്‍ - ഓം റൗട്ട്
ഓം റൗട്ടിന്‍റെ തന്‍ഹാജിയിലും സെയ്‌ഫ് അലി ഖാന്‍ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്തിരുന്നു. സെയ്ഫ് അലി ഖാനും പ്രഭാസും ആദ്യമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരുമിച്ച് എത്താന്‍ പോകുന്നത്
തന്‍ഹാജി:ദി അണ്‍ സങ് വാരിയര്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഓം റൗട്ട് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. രാമായണത്തിലെ രാമ-രാവണ യുദ്ധം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. ബഹുഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. സിനിമയില്‍ പ്രഭാസിന് വില്ലനായെത്തുന്നത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബോളിവുഡ് സൂപ്പര്‍താരം സെയ്‌ഫ് അലി ഖാനാണ് രാവണനായി ചിത്രത്തില്‍ വേഷമിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി നടന്‍ പ്രഭാസ് ഒരു ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്. ഓം റൗട്ടിന്‍റെ തന്‍ഹാജിയിലും സെയ്‌ഫ് അലി ഖാന്‍ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്തിരുന്നു. സെയ്ഫ് അലി ഖാനും പ്രഭാസും ആദ്യമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരുമിച്ച് എത്താന്‍ പോകുന്നത്. സെയ്‌ഫിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നതിന്‍റെ ആവേശത്തിലാണ് താനെന്ന് പ്രഭാസ് വ്യക്തമാക്കി. 'ഓം റൗട്ടിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്‍റെ ത്രില്ലിലാണ് താന്‍. ഇതൊരു അസാധരണ പ്രൊജക്ടാണ്. ഇതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്' സെയ്ഫ് അലിഖാന്‍ വ്യക്തമാക്കി.