ബോളിവുഡ് ചിത്രം ബണ്ടി ഔർ ബബ്ലി 2ന്‍റെ റിലീസ് മാറ്റി. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്നാണ് റിലീസ് നീട്ടി വച്ചതെന്നാണ് റിപ്പോർട്ടുകൾ. അടുത്ത മാസം 23ന് പ്രദർശനത്തിനെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ, ചിത്രത്തിന്‍റെ പുതിയ റിലീസ് തിയതി പിന്നീട് അറിയിക്കാമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
സെയ്ഫ് അലി ഖാൻ- റാണി മുഖർജി ചിത്രം 'ബണ്ടി ഔർ ബബ്ലി 2' റിലീസ് നീട്ടി - saif ali khan bunty aur babli 2 news
സെയ്ഫ് അലി ഖാൻ, റാണി മുഖർജി, സിദ്ധാന്ത് ചതുർവേദി, ഷർവാരി വാഗ് എന്നിവരാണ് ബണ്ടി ഔർ ബബ്ലി 2വിലെ പ്രധാന താരങ്ങൾ. അടുത്ത മാസം 23ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ, കൊവിഡ് വ്യാപനം പരിഗണിച്ച് റിലീസ് നീട്ടിവെക്കുകയായിരുന്നു.
സെയ്‌ഫ് അലി ഖാൻ, റാണി മുഖർജി, സിദ്ധാന്ത് ചതുർവേദി, ഷർവാരി വാഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. യഷ് രാജ് ഫിലിംസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം 2005ലെ ബണ്ടി ഔർ ബബ്ലിയുടെ രണ്ടാം ഭാഗമാണ്. ഒന്നാം പതിപ്പിൽ അഭിഷേക് ബച്ചനും റാണി മുഖർജിയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായത്.
ഹം തും, തോടാ പ്യാർ തോടാ മാജിക് ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ ജോഡികളാണ് സെയ്ഫ് അലി ഖാനും റാണി മുഖർജിയും. രണ്ടാം ഭാഗത്തിൽ ബണ്ടിയായി ഗെല്ലി ബോയ് ഫെയിം സിദ്ധാന്ത് ചതുർവേദിയും ബബ്ലിയായി ഷർവാരി വാഗും വേഷമിടുന്നു.