തിങ്കളാഴ്‌ച ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാന്‍റെ 51-ാം ജന്മദിനമായിരുന്നു. തൈമൂറിന്‍റെ കുഞ്ഞനുജനായി ജെയും ജനിച്ച സന്തോഷത്തിലായിരുന്നു ഇത്തവണത്തെ പിറന്നാൾ ആഘോഷങ്ങൾ.
തൈമൂർ മാധ്യമങ്ങൾക്കും ആരാധകർക്കും സുപരിചിതനാണെങ്കിലും സെയ്‌ഫ് അലി ഖാൻ- കരീന കപൂർ താരദമ്പതികളുടെ ഇളയ മകന്‍റെ ചിത്രങ്ങൾ ഇതുവരെയും പുറത്തിവിട്ടിരുന്നില്ല.
എന്നാൽ, ലളിതമായ പിറന്നാൾ ആഘോഷത്തിനിടെയുള്ള കുടുംബചിത്രത്തിൽ ജെയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകർ. സെയ്‌ഫിനും കരീനയ്ക്കും ഒപ്പം സെയ്‌ഫിന്‍റെ മകൾ സാറാ അലി ഖാനെയും കാണാം.
സെയ്‌ഫിനൊപ്പം സാറയും കരീനയും കുഞ്ഞ് ജെയും
ഭാര്യ കരീനയെയും മകൾ സാറയെയും ഇരുവശത്തായി ചേർത്തുപിടിച്ചു നിൽക്കുന്ന സെയ്‌ഫ് അലി ഖാൻ.. കുഞ്ഞു ജെയെ കൈകളിലേന്തി കരീന കപൂർ... സഹോദരനെ താലോലിക്കുന്ന സാറയും, ചേച്ചിയെ അതിശയത്തോടെ നോക്കുന്ന ജെയെയുമാണ് ചിത്രത്തിൽ കാണുന്നത്.
സാറ അലി ഖാൻ തന്‍റെ സൂപ്പർ ഡാഡിനെ പ്രശംസിച്ച് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പുതിയ കുടുംബചിത്രമുള്ളത്. തൈമൂറിന്‍റെ കാർബൺ കോപ്പിയാണ് ജെ എന്നാണ് ആരാധകരുടെ കമന്‍റുകൾ.
പെരുന്നാളിന് സെയ്‌ഫും തന്‍റെ മക്കളായ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, തൈമൂർ, ജെ എന്നിവരും ഒരുമിച്ചുള്ള കുടുംബചിത്രവും നേരത്തെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
More Read: വിജയം, പരാജയം, സാഹസികം... പട്ടൗഡി രാജകുമാരൻ 51ന്‍റെ നിറവിൽ...
സെയ്‌ഫ് അലി ഖാന്‍റെയും നടി അമൃത സിംഗിന്‍റെയും മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്‌ഫും അമൃതയും വിവാഹമോചിതരായത്. 2012ൽ താരം നടി കരീന കപൂറിനെ വിവാഹം ചെയ്‌തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ദമ്പതികൾക്ക് രണ്ടാമത് ഒരു ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്‍റെ പേര് ജെ എന്നാണെന്ന് കരീന എഴുതിയ പ്രെഗ്നൻസി ബൈബിൾ എന്ന പുസ്‌തകത്തിൽ പറയുന്നുണ്ട്.