എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ശനിയാഴ്ച - s p balasubramaniam Funeral on Saturday 11 am
നുങ്കംപാക്കത്തെ വസതിയിലെ പൊതുദര്‍ശനത്തിന് ശേഷം താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകും. ഇവിടെ ശനിയാഴ്ച പതിനൊന്ന് മണിയോടെ സംസ്കാരം നടക്കും
ചെന്നൈ: അന്തരിച്ച ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. മൃതദേഹം നുങ്കംപാക്കം കാംപ്ത നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തുന്നുണ്ട്. ശേഷം താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മൃതദേഹം സംസ്കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ എംജിഎം ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നാണ് എസ്പിബി അന്തരിച്ചത്. ആഗസ്റ്റ് അഞ്ച് മുതല്‍ അദ്ദേഹം എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ശ്വാസകോശത്തിന്റെ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്റര്‍ സഹായം നീക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനിടെ വഷളായിരുന്നു.