കേരളം

kerala

ETV Bharat / sitara

രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഷൂട്ടിങ് പുനരാരംഭിച്ചു, ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ - SS Rajamouli drops BTS video

2020 മാര്‍ച്ചോടെ ഷൂട്ടിങ് ആരംഭിച്ച് 2020 ജൂലൈയില്‍ ആര്‍ആര്‍ആര്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡും ലോക്ക് ഡൗണും മൂലം ഷൂട്ടിങ് നിര്‍ത്തിവെക്കുകയായിരുന്നു. ഏകദേശം നൂറ് കോടിക്ക് മുകളിലാണ് കൂറ്റന്‍ സെറ്റിന്‍റെ നിര്‍മാണ ചെലവ്.

രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഷൂട്ടിങ് പുനരാരംഭിച്ചു  ആര്‍ആര്‍ആര്‍ ഷൂട്ടിങ് പുനരാരംഭിച്ചു  RRR shoot resumes in Hyderabad  RRR shoot resumes in Hyderabad SS Rajamouli drops BTS video  SS Rajamouli drops BTS video  സംവിധായകന്‍ എസ്.എസ് രാജമൗലി
രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഷൂട്ടിങ് പുനരാരംഭിച്ചു, ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

By

Published : Oct 7, 2020, 3:55 PM IST

സംവിധായകന്‍ എസ്.എസ് രാജമൗലി, ജൂനിയര്‍ എന്‍‌ടി‌ആര്‍, രാം ചരണ്‍ എന്നിവര്‍ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിന്‍റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുനരാരംഭിച്ചു. മാസങ്ങളായി പൂട്ടികിടക്കുകയായിരുന്ന ബ്രഹ്മാണ്ഡ സെറ്റ് അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊടി തട്ടി വൃത്തിയാക്കുന്നതിന്‍റെയും ഷൂട്ടിങിനായി തയ്യാറാക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 2020 മാര്‍ച്ചോടെ ഷൂട്ടിങ് ആരംഭിച്ച് 2020 ജൂലൈയില്‍ ആര്‍ആര്‍ആര്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത് എന്നാല്‍ കൊവിഡും ലോക്ക് ഡൗണും മൂലം ഷൂട്ടിങ് നിര്‍ത്തിവെക്കുകയായിരുന്നു. ഏകദേശം നൂറ് കോടിക്ക് മുകളിലാണ് കൂറ്റന്‍ സെറ്റിന്‍റെ നിര്‍മാണ ചെലവ്.

ആര്‍ആര്‍ആര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂര്‍ണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്. വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തില്‍ അഭിനയിക്കും. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ഡിവിവി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഡി.വി.വി ധനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. എം.എം കീരവാണിയാണ് സംഗീതം.

ABOUT THE AUTHOR

...view details