രാജമൗലിയുടെ 'ആർആർആർ' റിലീസ് തിയതി പുറത്തുവിട്ടു. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട് എ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ഒക്ടോബർ 13ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഈ വർഷത്തെ ദസറ റിലീസായി 'രുധിരം രണം രൗദ്രം' അഥവാ ആർആർആർ ചിത്രം റിലീസിനെത്തുമെന്ന് സംവിധായകൻ എസ്.എസ് രാജമൗലിയും താരങ്ങളും അറിയിച്ചു.
കാത്തിരിപ്പിന് ആവേശം; രാജമൗലിയുടെ 'ആർആർആർ' റിലീസ് പ്രഖ്യാപിച്ചു - രാജമൗലി ആലിയ ഭട്ട് സിനിമ വാർത്ത
ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബഹുഭാഷാ ചിത്രം ഒക്ടോബർ 13ന് റിലീസിനെത്തും.
ബോളിവുഡ് നടൻ അജയ് ദേവ്ഗണും ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സണും ആർആർആറിൽ നിർണായക കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ബ്രിട്ടീഷ് രാജിനെയും ഹൈദരാബാദ് നിസാം രാജവംശത്തെയും പൊരുതി തോൽപ്പിച്ച രണ്ട് ധീരയോദ്ധാക്കളുടെ സാങ്കൽപിക കഥ തയ്യാറാക്കിയിരിക്കുന്നത് വി. വിജയേന്ദ്ര പ്രസാദാണ്. എം.എം. കീരവാണിയാണ് സംഗീതം. കെ.കെ. സെന്തിൽകുമാറാണ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ തയ്യാറാക്കിയിരിക്കുന്നത്.
300 കോടി ബജറ്റിൽ ഡിവിവി എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ ഡി.വി.വി. ധനയ്യയാണ് ചിത്രം നിർമിക്കുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഉൾപ്പെടെ പത്ത് ഭാഷകളിലായാണ് ആർആർആർ എന്ന ആക്ഷൻ- ഡ്രാമ ചിത്രം പുറത്തിറങ്ങുന്നത്.