ജൂനിയര്‍ എന്‍.ടി.ആറും രാംചരണും രാജമൗലിയുടെ ചിത്രത്തിനായി ഒരുമിച്ച് സ്‌ക്രീനിലെത്തുന്നുവെന്നതിനാൽ ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികൾ ആകാംക്ഷയിലാണ്. മുന്നൂറ് കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നും ആലിയ ഭട്ടും അജയ് ദേവ്‌ഗണും ഭാഗമാകുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷം ഹൈദരാബാദിൽ ചിത്രീകരണത്തിനായി ആലിയ എത്തിയതും രാജമൗലിക്കൊപ്പമുള്ള നടിയുടെ ലൊക്കേഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്‌തു.
എന്നാൽ, ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ ചിത്രീകരണ വിശേഷം പങ്കുവെക്കുകയാണ് രാജമൗലി. ജൂനിയർ എൻ.ടി.ആറും രാംചരണും തമ്മിൽ കൈകോർത്ത് എതിരാളികൾക്കെതിരെ പോരിനുള്ള തുടക്കത്തിലാണ്. ഇരുവരുടെയും കൈകളിൽ രക്തം പുരണ്ടിരിക്കുന്നു.