ബാഹുബലി സീരിസിന് ശേഷം സംവിധായകന്‍ രാജമൗലി ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ആര്‍ആര്‍ആറിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ പാന്‍ ഇന്ത്യന്‍ ചിത്രമായ ആര്‍ആര്‍ആര്‍ രൗദ്രം, രണം, രുദിരം എന്നതിന്‍റെ ചുരുക്കപേരാണ്. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍തേജയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്ന ബോളിവുഡ് സുന്ദരി ആലിലയുടെ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആലിയയുടെ 28 ആം പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. പോസ്റ്റര്‍ റിലീസ് ചെയ്‌ത് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറി. സാരിയില്‍ സുന്ദരിയായി ഇരിക്കുന്ന ആലിയയാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററില്‍ നിന്നും കണ്ണെടുക്കാനാവുന്നില്ലെന്നാണ് താരത്തിന്‍റെ ആരാധകര്‍ കുറിക്കുന്നത്.
'മനോഹരി സീത....', ആര്‍ആര്‍ആറിലെ ആലിയ ലുക്ക്.... - ആര്‍ആര്‍ആര്‍ അഭിനേതാക്കള്‍
ആലിയയുടെ 28 ആം പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. പോസ്റ്റര്‍ റിലീസ് ചെയ്‌ത് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറി
ബോളിവുഡില്‍ നിന്നും ആലിയയെ കൂടാതെ അജയ് ദേവ്‌ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, ആലിസണ്‍ ദൂതി എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ഡിവിവി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഡി.വി.വി ധനയ്യയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എം.എം കീരവാണിയാണ് സംഗീതം. ബാഹുബലി എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആറിനെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നത്.