കേരളം

kerala

ETV Bharat / sitara

റോഷന്‍ മാത്യുവിന്‍റെ ആദ്യ ബോളിവുഡ് ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസിനൊരുങ്ങുന്നു - 'ചോക്‌ഡ്'

'ചോക്‌ഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനുരാഗ് കശ്യപാണ്

roshan mathew  Roshan Mathew's first Bollywood movie to be released on Netflix  Netflix  Roshan Mathew's first Bollywood movie  'ചോക്‌ഡ്'  റോഷന്‍ മാത്യുവിന്‍റെ ആദ്യ ബോളിവുഡ് ചിത്രം
റോഷന്‍ മാത്യുവിന്‍റെ ആദ്യ ബോളിവുഡ് ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസിനൊരുങ്ങുന്നു

By

Published : May 19, 2020, 8:17 PM IST

ആനന്ദമെന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവതാരം റോഷന്‍ മാത്യുവിന്‍റെ ആദ്യ ബോളിവുഡ് ചിത്രം 'ചോക്‌ഡ്' നെറ്റ്ഫ്ളിക്സിലൂടെ റിലീസിനൊരുങ്ങുന്നു. രാജ്യാന്തര അംഗീകാരം നേടിയിട്ടുള്ള യുവനടന്‍ കൂടിയാണ് റോഷന്‍. അനുരാഗ് കശ്യപാണ് ചോക്ഡ് സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ളിക്സില്‍ ജൂണ്‍ അഞ്ച് മുതല്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ഇത് സംബന്ധിച്ച വിവരങ്ങള്‍ റോഷന്‍ മാത്യു തന്നെയാണ് ആരാധകരെ അറിയിച്ചത്.

മിര്‍സ്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സയാമി ഖേറാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്‍റെ അടുക്കളയില്‍ നിന്നും അവിചാരിതമായി ഒരു വലിയ തുക കണ്ടെത്തുന്ന ഒരു ബാങ്ക് കാഷ്യറുടെ കഥയാണ് ചിത്രം പറയുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലെ മികച്ച പ്രകടനമാണ് അനുരാഗ് കശ്യപ് ചിത്രത്തിലേക്ക് റോഷന്‍ എത്തിച്ചേരാനുള്ള കാരണം. മൂത്തോനിലെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയത് അനുരാഗ് കശ്യപായിരുന്നു. മൂത്തോന്‍റെ നിര്‍മാണത്തിലും അനുരാഗ് കശ്യപ് പങ്കാളിയായിരുന്നു.

ABOUT THE AUTHOR

...view details