കേരളം അനുഭവിക്കുന്ന അതെ പ്രളയദുരിതം അനുഭവിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. പതിനായിരത്തോളം ആളുകളാണ് പ്രളയ ദുരിതത്തില്‍ ദുരിതം അനുഭവിക്കുന്നത്. ദുരിതബാധിതര്‍ക്ക് വേണ്ടി സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരദമ്പതികളായ റിഷേതും ജനീലിയയും സംഭാവന നല്‍കിയത്. ഇക്കാര്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിരവധി അഭിനന്ദനങ്ങളാണ് താര ദമ്പതികള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.
മഹാരാഷ്ട്രയ്ക്ക് 25 ലക്ഷം: റിതേഷിനും ജനീലിയയ്ക്കും സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം - മഹാരാഷ്ട്രയുടെ വീണ്ടെടുപ്പിന് 25 ലക്ഷം നല്‍കി റിതേഷും ജനീലിയയും
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് താരദമ്പതികള്‍ ചെക്ക് കൈമാറുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്
മഹാരാഷ്ട്രയുടെ വീണ്ടെടുപ്പിന് 25 ലക്ഷം നല്‍കി റിതേഷും ജനീലിയയും; താരദമ്പതികളെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
മഹാരാഷ്ട്രയിലെ സാംഗ്ലീ, കോഹ്ലാപ്പുര്‍ എന്നിവിടങ്ങളിലും പ്രളയം തുടരുകയാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 30 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അഞ്ചുലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രണ്ട് മേഖലകളിലുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ടുലക്ഷം പേര്‍ കഴിയുന്നുണ്ടെന്നാണ് വിവരം.
TAGGED:
riteish-genelia