ന്യൂസ്പേപ്പറില്‍ ഗണേശ വിഗ്രഹം തീര്‍ത്ത് ജെനീലിയയുടെ ചുണക്കുട്ടികള്‍ - eco-friendly ganesha from newspapers
റിയാനും റയാലും പശയും പേപ്പറും ഉപയോഗിച്ച് കുഞ്ഞ് ഗണപതിയെ നിര്‍മിച്ചപ്പോള്‍ അച്ഛന്‍ റിതേഷാണ് എല്ലാവിധ പിന്തുണയും നല്‍കിയത്. റിതേഷ് തന്നെയാണ് ഇരുവരും വിഗ്രഹം നിര്‍മിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്

ലോക്ക് ഡൗണും കൊവിഡും ശക്തമാണെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്ന് വിനായക ചതുര്‍ഥി ആഘോഷിക്കുകയാണ് ഇന്ത്യന്‍ സിനിമാ താരങ്ങള്‍. ഇപ്പോള്‍ ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖിന്‍റെയും ജെനീലിയയുടെയും പുത്രന്മാര്‍ പേപ്പറില്‍ തയ്യാറാക്കിയ ഗണേശ വിഗ്രഹമാണ് വൈറലാകുന്നത്. റിയാനും റയാലും പശയും പേപ്പറും ഉപയോഗിച്ച് കുഞ്ഞ് ഗണപതിയെ നിര്‍മിച്ചപ്പോള്‍ അച്ഛന്‍ റിതേഷാണ് എല്ലാവിധ പിന്തുണയും നല്‍കിയത്. റിതേഷ് തന്നെയാണ് ഇരുവരും വിഗ്രഹം നിര്‍മിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോ സമാപിക്കുമ്പോള്‍ റിയാനും റയാലും ഗണേശ ചതുര്‍ഥി ആശംസകള്‍ നേരുന്നതും കാണാം. ഏറ്റവും മനോഹരമായ വിഗ്രഹമെന്നാണ് വീഡോയ്ക്ക് ആരാധകര്‍ നല്‍കുന്ന കമന്‍റുകള്‍.
TAGGED:
ഗണേശ ചതുര്‍ഥി