മുംബൈ: "നീട്ടലുകളിൽ നീട്ടലുകൾ അഥവാ തിയതികളിൽ തിയതി," നിർഭയ കേസിലെ പ്രതികളുടെ വിധി നടപ്പാക്കുന്നത് നീളുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് ബോളിവുഡ് താരം റിഷി കപൂർ. 'ദാമിനി' എന്ന ചിത്രത്തില്‍ നടന്‍ സണ്ണി ഡിയോള്‍ പറയുന്ന താരീഖ് പേ താരീഖ് എന്ന ഡയലോഗ് പരാമർശിച്ചുകൊണ്ടാണ് റിഷി കപൂർ ട്വിറ്ററിലൂടെ വിമർശനം നടത്തിയിരിക്കുന്നത്. ഇന്ന് തൂക്കിലേറ്റേണ്ട ഡൽഹി പീഡനകേസിലെ പ്രതികളുടെ വധശിക്ഷ നീട്ടിയതിൽ, "നിര്‍ഭയ കേസ്. താരീഖ് പേ താരീഖ്, താരീഖ് പേ താരീഖ്, താരീഖ് പേ താരീഖ്- ദാമിനി. ആക്ഷേപം!" എന്ന് കുറിച്ചുകൊണ്ട് റിഷി കപൂർ ട്വീറ്റ് ചെയ്‌തു.
നിർഭയ കേസിൽ നടക്കുന്നത് 'താരീഖ് പേ താരീഖ്'; വധശിക്ഷ നീളുന്നതിൽ ആക്ഷേപവുമായി റിഷി കപൂർ - സണ്ണി ഡിയോള്‍
'ദാമിനി' എന്ന ചിത്രത്തില്‍ നടന്‍ സണ്ണി ഡിയോള്‍ പറയുന്ന താരീഖ് പേ താരീഖ് എന്ന ഡയലോഗ് പരാമർശിച്ചുകൊണ്ടാണ് നിർഭയ കേസിലെ പ്രതികളുടെ വിധി നടപ്പാക്കുന്നത് നീളുന്നതിനെതിരെ റിഷി കപൂർ പ്രതികരിച്ചത്
1993ൽ റിലീസ് ചെയ്‌ത ദാമിനി എന്ന ബോളിവുഡ് ചിത്രം സമൂഹത്തിൽ വലിയ സ്വാധീനമുള്ള കുറച്ച് ആളുകൾ ചേർന്ന് ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന്‍റെ വിചാരണയും കോടതി നടപടികളുമാണ് വിവരിച്ചത്. ഓരോ പഴുതുകളും കണ്ടുപിടിച്ച് പ്രതികൾക്കുള്ള ശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവയ്ക്കാൻ വേണ്ടിയുള്ള എതിർഭാഗത്തിന്‍റെ തന്ത്രങ്ങൾക്കെതിരെ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അഭിഭാഷകനായി വേഷമിട്ട സണ്ണി ഡിയോള്‍ തരീഖ് പെ താരീഖ്, തരീഖ് പെ താരീഖ്, തരീഖ് പെ താരീഖ് എന്ന് അമർഷത്തോടെ സിനിമയിൽ പറയുന്നുണ്ട്. വീണ്ടും വീണ്ടും തിയതിയിൽ നീട്ടലുകൾ എന്നാണ് ഇത് അർഥമാക്കുന്നത്. രാജ്യതലസ്ഥാനത്ത് 2020 ഡിസംബറിൽ ഉണ്ടായ കൂട്ട ബലാത്സംഗത്തിലെ പ്രതികൾക്ക് തൂക്കുകയർ വിധിച്ചിട്ടും പ്രതികളിലൊരാൾ ഇന്ത്യൻ പ്രസിഡന്‍റിന് നൽകിയ ദയാഹർജി കണക്കിലെടുത്ത് കേസ് സ്റ്റേ ചെയ്‌തിരിക്കുകയാണ്.