21 ദിവസത്തേക്കാണ് രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കടകളും ഷോപ്പിങ് മാളുകളും എല്ലാ അടഞ്ഞുകിടക്കുകയാണ്. അവശ്യ സേവനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. മദ്യശാലകളും അടഞ്ഞുകിടക്കുകയാണ്. ഇപ്പോള്‍ മദ്യശാലകള്‍ വൈകുന്നേരം കുറച്ച് സമയമെങ്കിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബോളിവുഡ് നടന്‍ ഋഷി കപൂര്‍. മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ പലരും മാനസീക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും അതിന് അയവുവരുത്താന്‍ ഇത് സഹായിക്കുമെന്നുമാണ് ഋഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
വൈകുന്നേരങ്ങളില്‍ കുറച്ച് സമയം മദ്യശാലകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഋഷി കപൂര്‍ - lockdown
മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ പലരും മാനസീക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും അതിന് അയവുവരുത്താന്‍ മദ്യശാലകള്‍ തുറക്കുന്നത് സഹായിക്കുമെന്നുമാണ് ഋഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചത്
'ഒന്ന് ചിന്തിച്ച് നോക്കൂ... സര്‍ക്കാര്‍ വൈകിട്ട് കുറച്ച് നേരമെങ്കിലും മദ്യശാലകള്‍ തുറക്കണം... ഞാന്‍ പറയുന്നത് തെറ്റായി വ്യാഖ്യാനിക്കരുത്. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടുകയാവും... പൊലീസുകാരായാലും ഡോക്ടര്‍മാരായാലും... ഇതില്‍ നിന്ന് അവര്‍ക്കും മോചനം വേണം... കരിഞ്ചന്തകളിലും ഇതിപ്പോള്‍ വില്‍പ്പന തുടങ്ങിയിട്ടുണ്ട്' ഋഷി കപൂര്‍ കുറിച്ചു. സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് എക്സൈസില്‍ നിന്ന് ഇപ്പോള്‍ പണം ആവശ്യമുണ്ടെന്നും താരം കുറിച്ചു. മാനസിക പിരിമുറുക്കവും വിഷാദവും ഒന്നിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഋഷി കപൂര്‍ പറയുന്നു. ഇത് തന്‍റെ ചിന്തയാണെന്ന് പറഞ്ഞുകൊണ്ടാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.
വലിയ ചര്‍ച്ചകള്‍ക്കാണ് ട്വീറ്റ് വഴിവെച്ചിരിക്കുന്നത്. ചിലര്‍ അനുകൂലിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും ഈ നിര്‍ദേശത്തെ എതിര്‍ക്കുന്നവരാണ്.