കേരളം

kerala

ETV Bharat / sitara

റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി

ജാമ്യത്തിലിറങ്ങിയാൽ മറ്റ് കുറ്റാരോപിതർക്ക് മുന്നറിയിപ്പ് നൽകാമെന്നും കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാമെന്നും നിരീക്ഷിച്ച പ്രത്യേക എൻ‌ഡി‌പി‌എസ് കോടതി റിയയുടെയും സഹോദരന്‍റെയും ജാമ്യാപേക്ഷ നേരത്തെ നിരസിച്ചിരുന്നു.

rhea chakraborty judicial custody extended  showik chakraborty judicial custody extended  rhea showik judicial custody extended  rhea bail rejected  റിയ ചക്രബർട്ടിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി  റിയ ചക്രബർട്ടിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി  റിയ ചക്രബർത്തി  ഷോയിക് ചക്രബർത്തി  ബോളിവുഡ് നടൻ സുശാന്ത്  ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി
റിയ ചക്രബർത്തി

By

Published : Oct 6, 2020, 3:59 PM IST

മുംബൈ: നടി റിയ ചക്രബർത്തിയുടെയും സഹോദരൻ ഷോയിക് ചക്രബർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഒക്ടോബർ 20 വരെ നീട്ടി. ബോളിവുഡ് നടൻ സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അഭ്യർത്ഥനയെത്തുടർന്ന് അന്വേഷണം ഏറ്റെടുത്ത എൻ‌സി‌ബി സെപ്റ്റംബർ 9നാണ് റിയയെ (28) അറസ്റ്റ് ചെയ്തത്.

ജാമ്യത്തിലിറങ്ങിയാൽ മറ്റ് കുറ്റാരോപിതർക്ക് മുന്നറിയിപ്പ് നൽകാമെന്നും കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാമെന്നും നിരീക്ഷിച്ച പ്രത്യേക എൻ‌ഡി‌പി‌എസ് കോടതി റിയയുടെയും സഹോദരന്‍റെയും ജാമ്യാപേക്ഷ നേരത്തെ നിരസിച്ചിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details