റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി - Rhea bail plea
ലഹരി മരുന്ന് കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത റിയയും സഹോദരനും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മുംബൈ: ഇന്ന് ബോംബെ ഹൈക്കോടതിയില്‍ വാദം കേള്‍ക്കേണ്ടിയിരുന്ന റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കനത്ത മഴയെത്തുടര്‍ന്ന് നാളത്തേക്ക് മാറ്റിയതായി റിയയുടെ അഭിഭാഷകനായ സതീഷ് മനേഷിന്ദെ അറിയിച്ചു. റിയയും സഹോദരന്‍ ഷോവിക്കും ബോംബെ ഹൈക്കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ലഹരി മരുന്ന് കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത റിയയും സഹോദരനും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. റിയയുടെയും ഷോവിക്കിന്‍റെയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ ആറ് വരെ നീട്ടി. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഉയർന്നുവന്ന മയക്കുമരുന്ന് കേസിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സെപ്‌റ്റംബർ എട്ടിനായിരുന്നു റിയയെ അറസ്റ്റ് ചെയ്‌തത്. ശേഷം മുംബൈ സെഷന്‍സ് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ താരത്തെ വിടുകയായിരുന്നു.