ഹൈദരാബാദ്: തമിഴിൽ മാധവനും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വിക്രം വേദയുടെ ഹിന്ദി റീമേക്കിനെ കുറിച്ചുള്ള വാർത്തകൾ നേരത്തെ പുറത്തിവന്നിരുന്നു. ബോളിവുഡിലേക്ക് വിക്രമെന്ന പൊലീസുകാരനെയും വേദയെന്ന റൗഡിയെയും പുനഃസൃഷ്‌ടിക്കുമ്പോൾ ആമീർ ഖാനും സെയ്ഫ് അലി ഖാനും കേന്ദ്രകഥാപാത്രങ്ങളായെത്തും എന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ വന്നത്. എന്നാൽ, തമിഴിൽ വിജയ് സേതുപതി ചെയ്‌ത വേഷം ആമിർ ഖാനല്ല, ഹൃത്വിക് റോഷനായിരിക്കും അവതരിപ്പിക്കുന്നതെന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി.
വിക്രം വേദയിലെ പൊലീസ് വേഷം പുതുമയുള്ള മാറ്റമെന്ന് സെയ്‌ഫ് അലി ഖാൻ - ഹൃത്വിക് സെയ്ഫ് റീമേക്ക് ചിത്രം വാർത്ത
വിക്രം വേദയിൽ ഒരു ഉത്തമനായ പൊലീസ് ഓഫിസറെയാണ് അവതരിപ്പിക്കുന്നത്. ഇത് പുതുമയുള്ള വേഷമാണെന്നും ഈ കഥാപാത്രത്തെ രസകരമാക്കാൻ പുതിയ വഴികൾ കണ്ടെത്തുകയാണെന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു.
ബോളിവുഡ് ചിത്രത്തിൽ പൊലീസുകാരന്‍റെ വേഷം ചെയ്യുന്നത് സെയ്ഫ് അലി ഖാനാണ്. തൻഹാജി, താണ്ഡവ്, ആദിപുരുഷ് ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നെഗറ്റീവ് റോളിലെത്തിയ സെയ്ഫ് അലി ഖാൻ ഒരു ഉത്തമനായ പൊലീസിനെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പൊലീസ് തനിക്ക് പുതുമയാർന്ന മാറ്റമാണ് തരുന്നതെന്നും ഈ കഥാപാത്രത്തെ രസകരമാക്കാൻ പുതിയ വഴികൾ കണ്ടെത്തണമെന്നും സെയ്ഫ് അലി ഖാൻ പറയുന്നു.
സമർഥനായ പൊലീസുകാരൻ ഓരോ തവണയും ഒരു ഗാങ്സ്റ്ററിനെ പിടികൂടുന്നതും എന്നാൽ സ്വന്തം ജീവിതത്തിലെ കഥ വിവരിച്ച് ഗാങ്സ്റ്റർ പൊലീസ് പിടിയിൽ നിന്നും അതിസമർഥമായി രക്ഷപ്പെടുന്നതുമാണ് വിക്രം വേദയുടെ പശ്ചാത്തലം. ചിത്രം ഹിന്ദിയിൽ ഒരുക്കുമ്പോൾ ആമിർ ഖാനെ ഗാങ്സ്റ്ററുടെ റോളിനായി നിശ്ചയിച്ചിരുന്നെങ്കിലും സൂപ്പർതാരം ചിത്രത്തിൽ നിന്ന് പിന്മാറി. പുഷ്‌കര്‍-ഗായത്രി ദമ്പതികള്‍ ആണ് റീമേക്ക് സംവിധാനം ചെയ്യുന്നത്.