Rashmika Sidharth Malhotra movie: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി രശ്‌മിക മന്ദാന. സിദ്ധാര്‍ഥ് മല്‍ഹോത്രക്കൊപ്പം 'മിഷന്‍ മജ്‌നു' എന്ന ചിത്രത്തിലാണ് രശ്‌മിക മന്ദാന ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
Spy thriller Mission Majnu: 1970കളുടെ പശ്ചാത്തലത്തിൽ ഒരു സ്‌പൈ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. പാകിസ്ഥാനില്‍ ഒരു രഹസ്യ ഓപ്പറേഷന്‍ നയിക്കുന്ന റോ ഏജന്‍റായാണ് ചിത്രത്തില്‍ മൽഹോത്ര പ്രത്യക്ഷപ്പെടുന്നത്. ഷരീബ് ഹാഷ്‌മി, കുമുദ് മിശ്ര എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു.
Mission Majnu theatre release: ശാന്തനു ബാഗ്‌ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് ഒരു മാസത്തേക്ക് നീട്ടിവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മെയ് 13ന് റിലീസ് ചെയ്യാനാണ് നേരത്തെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജൂണ്‍ 10 ആണ് ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി. പുതിയ റിലീസ് തീയതി സംബന്ധിച്ച വാർത്ത പ്രൊഡക്ഷൻ ബാനർ ആര്‍എസ്‌വൈപി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവക്കുകയായിരുന്നു.