അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനായത് രണ്‍വീര്‍ സിങാണ്. ഗല്ലി ബോയ് എന്ന സിനിമയിലെ അഭിനയത്തിനാണ് രണ്‍വീര്‍ സിങ് മികച്ച നടനുള്ള പുരസ്‍കാരം നേടിയത്. അവാര്‍ഡ് സ്വീകരിക്കുന്ന രണ്‍വീര്‍ സിങിന്‍റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അവാര്‍ഡ് ലഭിച്ച ശേഷം രണ്‍വീര്‍ സിങ് ഷെയര്‍ ചെയ്ത ഫോട്ടോയും കുറിപ്പുമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നത്. മാധുരി ദീക്ഷിതില്‍ നിന്ന് അവാര്‍ഡ് വാങ്ങിക്കാനായതിന്‍റെ സന്തോഷമാണ് രണ്‍വീര്‍ കുറിപ്പിലൂടെ പങ്കുവെച്ചത്.
മറക്കില്ല... ഈ നിമിഷം; മാധുരി ദീക്ഷിത് അവാര്‍ഡ് സമ്മാനിച്ചതിനെ കുറിച്ച് രണ്‍വീര്‍ സിങ് - ഫിലിം ഫെയര്‍ അവാര്‍ഡ്
അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡിലാണ് ഗല്ലി ബോയ് എന്ന ചിത്രത്തിലെ മികവാര്‍ന്ന അഭിനയത്തിലൂടെ മികച്ച നടനായി രണ്‍വീര്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടത്
മറക്കില്ല... ഈ നിമിഷം; മാധുരി ദീക്ഷിത് അവാര്‍ഡ് സമ്മാനിച്ചതിനെ കുറിച്ച് രണ്‍വീര്‍ സിങ്
'വളരെ അപൂര്‍വമായ ഒരു മുഹൂര്‍ത്തം. വെള്ളിത്തിരയിലെ ഇതിഹാസത്തില്‍ നിന്ന് മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിച്ച നിമിഷം ജീവിതത്തില്‍ ഒരിക്കലും ഞാൻ മറക്കില്ല... ഒരേയൊരു മാധുരി ദീക്ഷിതില്‍ നിന്ന്. എന്‍റെ മനസ്സില്‍ എന്നും അതുണ്ടാകും. അനുഗ്രഹപ്പെട്ടിരിക്കുന്നു, നന്ദിയുണ്ട്'. രണ്‍വീര്‍ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതി. ഒട്ടേറെ പേരാണ് രണ്‍വീര്‍ സിങിനെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും രംഗത്ത് എത്തിയത്.