കേരളം

kerala

ETV Bharat / sitara

എന്‍റെ പ്രിയപ്പെട്ടവള്‍, എന്‍റെ സംരക്ഷക; സഹോദരിക്കൊപ്പമുള്ള കുട്ടികാല ചിത്രം പങ്കുവെച്ച്‌ റണ്‍വീര്‍ സിങ് - റണ്‍വീര്‍ സിങ്

തന്‍റെ മൂത്ത സഹോദരി റിതിക ഭവ്നാനിയുമൊത്തുള്ള കുട്ടികാലചിത്രമാണ് റണ്‍വീര്‍ സിങ് രക്ഷാബന്ധന്‍ ദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്

എന്‍റെ പ്രിയപ്പെട്ടവള്‍, എന്‍റെ സംരക്ഷക; സഹോദരിക്കൊപ്പമുള്ള കുട്ടിക്കാലചിത്രം പങ്കുവെച്ച്‌ റണ്‍വീര്‍ സിങ്

By

Published : Aug 16, 2019, 10:10 AM IST

ബോളിവുഡിന്‍റെ പ്രിയപ്പെട്ട താരം റണ്‍വീര്‍ സിങ് രക്ഷാബന്ധന്‍ ദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. തന്‍റെ മൂത്ത സഹോദരി റിതിക ഭവ്നാനിയുമൊത്തുള്ള കുട്ടികാലചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'എന്‍റെ പ്രിയപ്പെട്ടവള്‍, എന്‍റെ സംരക്ഷക, എന്‍റെ മാലാഖ, ലവ് യൂ ദീതി എന്നാണ് റണ്‍വീര്‍ ചിത്രത്തോടൊപ്പം കുറിച്ചത്.

പ്രിയ താരത്തിന്‍റെയും സഹോദരിയുടേയും ക്യൂട്ട് ചിത്രം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് താരം കപിൽ ദേവിന്‍റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ബോളിവുഡ്‌ ചിത്രം 83ലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. കപിൽ ദേവ്‌ ആയി ചിത്രത്തിൽ വേഷമിടുന്ന റൺവീറിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് വൈറലായിരുന്നു.

ABOUT THE AUTHOR

...view details