Ranveer Singh Deepika Padukone kissing pictures: 'ഗെഹ്രൈയാനി'ലെ ദീപിക പദുകോണിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി ഭര്‍ത്താവും ബോളിവുഡ് താരവുമായ രണ്‍വീര്‍ സിങ്. പരസ്‌പരം ചുംബിച്ച് നില്‍ക്കുന്ന ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചാണ് ദീപികയെ പുകഴ്‌ത്തി രണ്‍വീര്‍ സിങ് രംഗത്തെത്തിയത്.
Ranveer Gehraiyaan review comes with a kiss: 'ഉജ്ജ്വലമായ നേട്ടം... അതിശയിപ്പിക്കുന്നത്. അതിമനോഹരം, ഉദാത്തം! എന്തൊരു മാസ്‌റ്റര്‍ ക്ലാസ് പ്രകടനം. ഹൃദയസ്‌പര്‍ശിയായ കലാചാതുര്യം. തികഞ്ഞ, അതുല്യമായ ഏറ്റവും മികച്ച പ്രകടനം.'-രണ്‍വീര്‍ കുറിച്ചു. 'ഗെഹ്രൈയാനി'ലെ 'ഡുബെ ഹാ ഡൂബെ' എന്ന ഗാനത്തിന്‍റെ വരികളും താരം അടിക്കുറിപ്പായി പങ്കുവച്ചിട്ടുണ്ട്.
Ranveer Deepika latest news: തന്‍റെ ഏറ്റവും വലിയ ചിയര്‍ ലീഡര്‍ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങാണെന്ന് ദീപിക മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ദീപികയുടെ ഈ വാക്കുകളെ ശരിവയ്‌ക്കുന്നതാണ് നടിയെ അഭിനന്ദിച്ചുകൊണ്ടുള്ള രണ്‍വീര്‍ സിങ്ങിന്‍റെ പോസ്‌റ്റ്.