ബോളിവുഡിന്‍റെ പ്രിയദമ്പതികളാണ് ദീപികയും രൺവീറും. ഇരുവരുടെയും വിശേഷങ്ങൾക്ക് ആരാധകർ വലിയ സ്വീകാര്യതയാണ് നൽകാറുള്ളത്. ഇന്ന് രണ്ടാം വിവാഹ വാര്‍ഷിക ദിനത്തിൽ ദീപികക്കൊപ്പമുള്ള ചിത്രമാണ് രൺവീർ സിംഗ് പങ്കുവെച്ചത്. "എന്നെന്നേക്കുമായി കൂട്ടിയോജിക്കപ്പെട്ട ആത്മാക്കൾ," എന്ന് കുറിച്ചുകൊണ്ട് എന്‍റെ കുട്ടിയെന്നാണ് ദീപികാ പദുകോണിനെ താരം വിശേഷിപ്പിച്ചിരിക്കുന്നത്.
എന്നെന്നേക്കും കൂട്ടിയോജിച്ച ആത്മാക്കൾ: വിവാഹവാർഷിക ദിനത്തിൽ രൺവീറും ദീപികയും - bollywood couple
എന്നെന്നേക്കുമായി കൂട്ടിയോജിക്കപ്പെട്ട ആത്മാക്കൾ എന്ന കുറിപ്പോടെ ഭാര്യക്കൊപ്പമുള്ള ചിത്രമാണ് രൺവീർ സിംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
താരദമ്പതികളുടെ ഒരുമിച്ചുള്ള ചിത്രത്തിന് ബിപാഷ ബസു ഉൾപ്പടെ നിരവധി പേർ വിവാഹ വാർഷികാശംസ അറിയിച്ചു. ദീപികയോടും രൺവീറിനോടുമുള്ള സ്‌നേഹം ആരാധകരും ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്‍റുകളായി കുറിച്ചു. 2018 നവംബർ 14നായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. കൊങ്ങിണി, പഞ്ചാബി ശൈലിയിൽ ഇറ്റലിയിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ കപിൽ ദേവിന്‍റെ ബയോപിക് 83യിൽ ദീപികാ പദുകോണും രൺവീറും ഒന്നിച്ചഭിനയിക്കുന്നുണ്ട്. വിവാഹത്തിന് മുമ്പ് പത്മാവത്, റാം ലീല, ബജ്റാവോ മസ്താനി തുടങ്ങിയ ചിത്രങ്ങളിലും ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. കഴിഞ്ഞ വർഷം വിവാഹവാർഷിക ദിനത്തിൽ ബോളിവുഡ് താരജോഡികൾ തിരുപ്പതിയിലും അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലും ദര്‍ശനത്തിന് എത്തിയിരുന്നു.