ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ നീരജ് ചോപ്രയുടെ ബയോപിക്കിൽ ആരായിരിക്കും ടൈറ്റിൽ കഥാപാത്രമാവുക എന്ന ചോദ്യത്തിന്, നീരജ് മുന്നോട്ടുവച്ച പേരുകൾ അക്ഷയ് കുമാറിന്‍റെയും രൺദീപ് ഹൂഡയുടേതുമായിരുന്നു.
കൂടാതെ, താൻ വലിയൊരു രൺദീപ് ഹൂഡ ആരാധകനാണെന്നും ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ, ബോളിവുഡ് നടൻ രൺദീപ് ഹൂഡയും ജാവ്‌ലിൻ ത്രോയിലൂടെ ഇന്ത്യയ്‌ക്ക് അഭിമാനമായ നീരജ് ചോപ്രയും കണ്ടുമുട്ടിയിരിക്കുകയാണ്.
വെള്ളക്കുപ്പായത്തിൽ ഇരുവരും ഒരുമിച്ച് പോസ് ചെയ്‌ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മുഖത്ത് ഒരു നിറപുഞ്ചിരിയോടെ ഇരുവരും പരസ്‌പരം ചൂണ്ടിക്കാണിക്കുന്നതാണ് ചിത്രം. നടൻ രൺദീപ് തന്നെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.
ഒളിമ്പിക്‌സിലെ മെഡൽ തിളക്കത്തിൽ നിന്നും സൈന്യത്തിലേക്ക്... രൺദീപിനൊപ്പമുള്ള ചിത്രം