കേരളം

kerala

ETV Bharat / sitara

രണ്‍ദീപ് ഹൂഡ ആദ്യമായി വെബ് സീരിസില്‍ നായകനാകുന്നു - Randeep Hooda cop thriller series

നീരജ് പഥക്കാണ് സീരിസ് സംവിധാനം ചെയ്യുന്നത്. നീരജ് പഥക്കും കൃഷന്‍ ചൗധരിയും ചേര്‍ന്നാണ് സീരിസ് നിര്‍മിച്ചിരിക്കുന്നത്.

Randeep Hooda makes digital debut with cop thriller series  രണ്‍ദീപ് ഹൂഡ ആദ്യമായി വെബ് സീരിസില്‍ നായകനാകുന്നു  രണ്‍ദീപ് ഹൂഡ  രണ്‍ദീപ് ഹൂഡ വെബ് സീരിസ്  Randeep Hooda makes digital debut  Randeep Hooda cop thriller series  ഇൻസ്പെക്ടർ അവിനാഷ്
രണ്‍ദീപ് ഹൂഡ ആദ്യമായി വെബ് സീരിസില്‍ നായകനാകുന്നു

By

Published : Nov 28, 2020, 7:37 AM IST

ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ ആദ്യമായി നായകനാകുന്ന വെബ് സീരിസ് വരുന്നു. ഇൻസ്പെക്ടർ അവിനാഷ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസ് യു.പി പൊലീസ് ഓഫീസറായ അവിനാഷ് മിശ്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. നീരജ് പഥക്കാണ് സീരിസ് സംവിധാനം ചെയ്യുന്നത്. നീരജ് പഥക്കും കൃഷന്‍ ചൗധരിയും ചേര്‍ന്നാണ് സീരിസ് നിര്‍മിച്ചിരിക്കുന്നത്.

'എന്‍റെ ഓരോ കഥാപാത്രങ്ങളിലൂടെയും പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താനും അവ വിജയമാക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. ഇൻസ്പെക്ടർ അവിനാഷ് എനിക്ക് അത്തരത്തില്‍ ഒരു മികച്ച അവസരം നൽകുന്നു. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വളരെ പ്രചോദനകരവും രസകരവുമായ ഒരു റോളാണ് ഇന്‍സ്‌പെക്ടര്‍ അവിനാഷില്‍ എന്‍റേത്... ഞാന്‍ അതില്‍ ഏറെ സന്തോഷിക്കുന്നു' സീരിസിന്‍റെ ചിത്രീകരണം ആരംഭിക്കുന്നതിനായി താന്‍ കാത്തിരിക്കുകയാണെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.

ഡിസംബറില്‍ സീരിസിന്‍റെ ചിത്രീകരണം ആരംഭിക്കും. ജിയോ സ്റ്റുഡിയോസും ഡോള്‍ഡ് മൗണ്‍ണ്ടെയ്ന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിരീസ് അവതരിപ്പിക്കുന്നത്. രണ്‍ദീപ് ഹൂഡയാണ് അവിനാഷ് മിശ്രയെ അവതരിപ്പിക്കാന്‍ ഏറ്റവും യോജ്യനായ ആളെന്നും, രണ്‍ദീപില്‍ ഏറെ വിശ്വാസമുണ്ടെന്നും സംവിധായകന്‍ നീരജ് പഥക് പറയുന്നു.

ABOUT THE AUTHOR

...view details