ഹൈദരാബാദ്:ലവ് രഞ്ജന്‍റെ സംവിധാനത്തിൽ രൺബീർ കപൂറും ശ്രദ്ധ കപൂറും മുഖ്യ താരങ്ങളാകുന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. നടി ശ്രദ്ധ കപൂറാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ഹോളി റിലീസായി അടുത്ത വർഷം ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചത്. ഈ വർഷം ആദ്യം ഡൽഹിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രം 2022 മാർച്ച് 18ന് റിലീസ് ചെയ്യും.
ശ്രദ്ധ- രൺബീർ ചിത്രം അടുത്ത വർഷം ഹോളി റിലീസ് - ലവ് രഞ്ജൻ സിനിമ വാർത്ത
ചിത്രത്തിന്‍റെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഡിംപിൾ കപാഡിയ, ബോണി കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ശ്രദ്ധ- രൺബീർ ചിത്രം അടുത്ത വർഷം ഹോളി റിലീസ്
ഡിംപിൾ കപാഡിയയും ബോണി കപൂറുമാണ് മറ്റ് രണ്ട് പ്രധാന താരങ്ങൾ. സംവിധായകൻ ലവ് രഞ്ജനൊപ്പം ലവ് ഫിലിംസിന്‍റെ ബാനറിൽ അങ്കുര്‍ ഗാര്‍ഗ്, ടി സീരിസിന്‍റെ ബാനറിൽ ഭൂഷണ്‍ കുമാര്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അതേ സമയം, രൺബീറിന്‍റേതായി ഈ വർഷം റിലീസിനെത്തുന്ന ചിത്രം വൈആർഎഫ് നിർമിക്കുന്ന ഷംഷേരയാണ്.