രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, പരിണീതി ചോപ്ര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന എറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചു. ആനിമല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബോബി ഡിയോളും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അനില്‍ കപൂറാണ് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ആനിമലുമായി രണ്‍ബീര്‍ എത്തുന്നു, നായിക പരിണീതി ചോപ്ര - ആനിമല്‍ സിനിമ വാര്‍ത്തകള്‍
അനില്‍ കപൂറാണ് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അർജുൻ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
അർജുൻ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് രണ്‍ബീര്‍ കപൂര്‍ ശബ്ദത്തിലൂടെ വിശദീകരിക്കുന്നതിനിടെ പെട്ടെന്ന് വെടിയൊച്ച കേള്‍ക്കുന്നതോടെ മോഷന്‍ പോസ്റ്റര്‍ അവസാനിക്കും. നാളുകള്‍ക്ക് മുമ്പാണ് ആനിമലില്‍ അഭിനയിക്കാനുള്ള കരാറില്‍ രണ്‍ബീര്‍ ഒപ്പുവെച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ആഴ്ചയാണ് സിനിമയുടെ ഭാഗമാകാന്‍ അനില്‍ കപൂര്‍ സമ്മതം അറിയിച്ചത്.
അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീര്‍ സിങ് സംവിധാനം ചെയ്‌തതും സന്ദീപ് ആയിരുന്നു. ഷാഹിദ് കപൂറും കിയാര അധ്വാനിയുമായിരുന്നു നായിക നായകന്മാര്‍.