സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണശേഷം കരൺ ജോഹറിനും അദ്ദേഹത്തിന്‍റെ 'കോഫി വിത്ത് കരൺ' ഷോക്കും എതിരെ പ്രതിഷേധം ഉയരുകയാണ്. കരൺ ജോഹർ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിൽ ആലിയ ഭട്ടും സോനം കപൂറും സുശാന്ത് സിംഗ് രജ്‌പുത്തിനെ കുറിച്ച് നടത്തിയ പരാമർശവും വിമർശനങ്ങൾ നേരിട്ടു. അതിനാൽ തന്നെ, താരങ്ങളെ അപമാനിക്കുന്ന കോഫി വിത്ത് കരൺ ഷോ ബഹിഷ്‌കരിക്കണമെന്ന ആവശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം രൺബീർ കപൂർ കരൺ ജോഹറിന്‍റെ പരിപാടിക്കെതിരെ സംസാരിക്കുന്ന പഴയ ഒരു വീഡിയോ വെറലാവുകയാണ്. കരൺ തങ്ങളെ വെച്ച് പണമുണ്ടാക്കുകയാണെന്നും പരിപാടിക്കെതിരെ താനും അനുഷ്കയും പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണെന്നും രൺബീർ വീഡിയോയിൽ പറയുന്നു. തനിക്ക് കോഫി വിത്ത് കരൺ ഷോ മടുത്തുവെന്നും അതിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നും രൺബീർ വ്യക്തമാക്കി. എന്നാൽ, അഞ്ചാമത്തെ സീസണിൽ പങ്കെടുക്കുന്നതിനായി തന്നെ നിർബന്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഫി വിത്ത് കരണിനെതിരെ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നതായി രൺബീർ കപൂർ - Ranbir Kapoor against karan
കരൺ തങ്ങളെ വെച്ച് പണമുണ്ടാക്കുകയാണെന്നും കോഫി വിത്ത് കരൺ ഷോക്കെതിരെ താനും അനുഷ്കയും പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങിയിരുന്നതായും രൺബീർ കപൂർ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന പഴയ വീഡിയോയിലൂടെ പറയുന്നു.
കോഫി വിത്ത് കരൺ
''ഞാൻ കരണിനോട് വരില്ലെന്ന് പറഞ്ഞു. സത്യത്തിൽ ഈ പരിപാടി ശരിയല്ലാത്തതിനാൽ ഞാനും അനുഷ്കയും സിനിമാരംഗത്തുള്ള എല്ലാവരെയും ചേർത്ത് പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ്. നമ്മളെ ഉപയോഗിച്ച് അയാൾ പണമുണ്ടാക്കുന്നു. നമ്മൾ പരിപാടിയിൽ വരുമ്പോൾ നമ്മളെ തന്നെ കുഴപ്പത്തിലെത്തിക്കുന്നു. ഇത് ശരിയല്ല,''റൺബീർ വിശദീകരിച്ചു. രൺവീർ സിംഗിനൊപ്പം കോഫി വിത്ത് കരണിന്‍റെ അഞ്ചാം സീസണിലാണ് രൺബീർ കപൂർ പങ്കെടുത്തത്. പരിപാടിയിൽ നിർബന്ധിച്ചതിനാലാണ് എത്തിയതെന്നും ബോളിവുഡ് യുവതാരം തുറന്നുപറഞ്ഞു.