Ranbir Shraddha film release date: രണ്‍ബീര്‍ കപൂര്‍ ശ്രദ്ധ കപൂര്‍ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. ഹോളിയോടനുബന്ധിച്ച് 2023 മാര്‍ച്ച് 8നാണ് ഇതുവരെ പേരിടാത്ത രണ്‍ബീറിന്‍റെയും ശ്രദ്ധയുടെയും ചിത്രം പ്രദര്‍ശനത്തിനെത്തുക. ലവ് രഞ്ജന്‍ ആണ് സംവിധാനം.
ലവ് രഞ്ജന്‍റെ പ്രൊഡക്ഷന്‍ ഹൗസായ ലവ് ഫിലിംസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഹോളിയോടനുബന്ധിച്ച് 2023 മാര്‍ച്ച് 8ന് ചിത്രം തിയേറ്ററുകളിലെത്തും. ലവ് രഞ്ജന്‍, ഗര്‍ഗങ്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
രണ്‍ബീര്‍ കപൂറും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ റിലീസ് തീയതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ശ്രദ്ധ കപൂറിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രം 2023 മാര്‍ച്ച് 8ന് ഹോളി റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് താരം കുറിച്ചത്.
Also Read: 'ചന്ദ്രപ്രകാശിന്‍റെ പ്രകാശമൊക്കെ പോയോ..?' ചര്‍ച്ചയായി എത്തിക്‌സ് വിടാത്ത മാധ്യമപ്രവര്‍ത്തനം
Ranbir Kapoor next film with Luv Ranjan: രണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവരെ കൂടാതെ ഡിംപിൾ കപാഡിയ, ബോണി കപൂര്‍ എന്നിവരും സിനിമയില്‍ വേഷമിടുമെന്നാണ് പ്രതീക്ഷ. ഇതാദ്യമായാണ് രണ്‍ബീര്‍ കപൂറും ലവ് രഞ്ജനും ഒന്നിക്കുന്നത്. പ്യാർ കാ പഞ്ച്‌നാമ, സോനു കെ ടിറ്റു കേ സ്വീറ്റി, ആകാശ് വാണി തുടങ്ങി ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ് ലവ് രഞ്ജന്‍.
Luv Ranjan wedding: അടുത്തിടെയാണ് ലവ് രഞ്ജൻ വിവാഹിതനായത്. ആഗ്രയിൽ വച്ചായിരുന്നു വിവാഹം. രൺബീർ കപൂർ, ശ്രദ്ധ കപൂർ, കാർത്തിക് ആര്യൻ, ദിനേഷ് വിജൻ, വരുൺ ശർമ, അർജുൻ കപൂർ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
Ranbir Kapoor upcoming movies : ആലിയ ഭട്ടിനൊപ്പം ബ്രഹ്മാസ്‌ത്ര, വാണി കപൂറിനൊപ്പം ഷംഷേര എന്നിവയാണ് രണ്‍ബീര്‍ കപൂറിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.