ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് റാണ ദഗുബാട്ടി. തെലുങ്കു ചിത്രങ്ങൾക്ക് പുറമെ, തമിഴിലും ഹിന്ദിയിലും റാണ അഭിനയിച്ചിട്ടുണ്ട്. യുവനടന്മാരിൽ പ്രമുഖനായ താരം ഒടുവിൽ തന്‍റെ പ്രണയിനിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. "അവള്‍ യെസ് പറഞ്ഞു," എന്ന ക്യാപ്ഷനോടെ നടൻ ഇൻസ്റ്റഗ്രാമിൽ തന്‍റെ ഭാവി ജീവിതസഖിയുമായുള്ള ചിത്രം പങ്കിട്ടതോടെ നീണ്ട നാളായി താരത്തിന്‍റെ പേരിൽ പ്രചരിച്ച ഗോസിപ്പുകൾക്കും വിരമമായിരിക്കുകയാണ്. തെന്നിന്ത്യൻ താരം അനുഷ്‌കാ ഷെട്ടി ഉൾപ്പടെയുള്ള നടിമാരുമായി താരത്തിന്‍റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നതാണ്.
ഗോസിപ്പുകൾക്ക് വിരാമം; ജീവിതസഖിയെ പരിചയപ്പെടുത്തി റാണ ദഗുബാട്ടി - miheekha bajaj
മിഹീഖ ബജാജ് ആണ് തന്‍റെ പ്രിയപ്പെട്ടവൾ എന്ന് താരം തുറന്നുപറഞ്ഞതോടെ റാഷി ഖന്ന, ശ്രുതി ഹാസൻ, കാജൽ അഗർവാൾ, തമന്ന, ഹൻസിക, തെലുങ്കു താരം സുശാന്ത്, മലയാളത്തിന്‍റെ ദുൽഖർ സൽമാൻ എന്നിവരും റാണക്ക് ആശംസകളറിയിച്ചു
ഗോസിപ്പുകൾക്ക് വിരാമം
മിഹീഖ ബജാജ് ആണ് തന്‍റെ പ്രിയപ്പെട്ടവൾ എന്ന് താരം തുറന്നുപറഞ്ഞതോടെ റാഷി ഖന്ന, ശ്രുതി ഹാസൻ, കാജൽ അഗർവാൾ, തമന്ന, ഹൻസിക, തെലുങ്കു താരം സുശാന്ത്, മലയാളത്തിന്‍റെ ദുൽഖർ സൽമാൻ എന്നിവരും റാണക്ക് ആശംസകളുമായി എത്തി. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായെത്തുന്ന 'ഹാത്തി മേരേ സാത്തി'യാണ് റാണ ദഗുബാട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.