സിനിമാ മേഖല ലോക്ക് ഡൗണും കൊവിഡും മൂലം പ്രതിസന്ധി നേരിടുമ്പോഴും സംവിധായകന്‍ രാം ഗോപാല്‍ വര്‍മ നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്ത് വിപ്ലവം സൃഷ്ടിച്ചികൊണ്ടിരിക്കുകയാണ്. ക്ലൈമാക്സ്, നേക്കഡ്, പവര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇതുവരെ രാം ഗോപാല്‍ വര്‍മ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. ഇപ്പോള്‍ പുതിയ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. അണ്‍ലോക്ക് അഞ്ചാം ഘട്ടത്തില്‍ രാജ്യത്തെ തിയേറ്ററുകള്‍ തുറന്നാല്‍ ആദ്യം പ്രദര്‍ശനത്തിന് എത്തുക തന്‍റെ സിനിമയാവുമെന്നാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്.
ലോക്ക് ഡൗണിന് ശേഷം റിലീസാകുന്ന ആദ്യ സിനിമ തന്‍റേതായിരിക്കുമെന്ന് രാം ഗോപാല്‍ വര്‍മ - ram gopal varma latest movie
അണ്‍ലോക്ക് അഞ്ചാം ഘട്ടത്തില്‍ രാജ്യത്തെ തിയേറ്ററുകള്‍ തുറന്നാല്‍ ആദ്യം പ്രദര്‍ശനത്തിന് എത്തുക തന്‍റെ സിനിമയാവുമെന്നാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.
![ലോക്ക് ഡൗണിന് ശേഷം റിലീസാകുന്ന ആദ്യ സിനിമ തന്‍റേതായിരിക്കുമെന്ന് രാം ഗോപാല്‍ വര്‍മ ram gopal varma latest movie coronavirus related news രാം ഗോപാല്‍ വര്‍മ രാം ഗോപാല്‍ വര്‍മ സിനിമകള്‍ രാം ഗോപാല്‍ വര്‍മ വാര്‍ത്തകള്‍ രാം ഗോപാല്‍ വര്‍മ സംവിധാനം കൊറോണ വൈറസ് സിനിമ ram gopal varma latest movie coronavirus ram gopal varma latest movie latest movie coronavirus related news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9023538-156-9023538-1601637044293.jpg)
ലോക്ക് ഡൗണിന് ശേഷം റിലീസാകുന്ന ആദ്യ സിനിമ തന്‍റേതായിരിക്കുമെന്ന് രാം ഗോപാല്‍ വര്‍മ
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കൊവിഡിനെപ്പറ്റി താന്‍ സിനിമ ചെയ്യുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വൈകാതെ ചിത്രത്തിന്‍റെ ട്രെയിലറും പുറത്തുവിട്ടിരുന്നു. കൊറോണ വൈറസ് എന്നാണ് ചിത്രത്തിന്‍റെ പേര്. 'ഒടുവില്‍ ഒക്ടോബര്‍ 15ന് തിയേറ്ററുകള്‍ തുറക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം റിലീസാവുന്ന ആദ്യ സിനിമ കൊറോണ വൈറസ് ആയിരിക്കുമെന്ന് സന്തോഷപൂര്‍വം അറിയിക്കുന്നു' സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. ത്രില്ലര്‍ ജോണറില്‍ വരുന്നതാണ് കൊറോണ വൈറസ് എന്ന ചിത്രം.