കേരളം

kerala

ETV Bharat / sitara

വീട്ടിൽ നിന്ന് ഭക്ഷണപ്പൊതിയൊരുക്കി രാകുൽ പ്രീതും കുടുംബവും - lock down actors

ഗുരുഗ്രാം ചേരിയിലെ 200 കുടുംബങ്ങള്‍ക്ക് ദിവസവും രണ്ട് തവണയായാണ് രാകുൽ പ്രീതും മാതാപിതാക്കളും ഭക്ഷണപ്പൊതി എത്തിക്കുന്നത്

ഗുരുഗ്രാം ചേരി  ഭക്ഷണപ്പൊതിയൊരുക്കി രാകുൽ പ്രീതും കുടുംബവും  രാകുൽ പ്രീത് സിംഗ്  ലോക് ഡൗൺ താരങ്ങൾ  200 കുടുംബങ്ങള്‍ക്ക് ഭക്ഷണം  Rakul Preet  rakul and family giving food  covid actors contribution  lock down actors  രാകുൽ പ്രീതും കുടുംബവും
രാകുൽ പ്രീതും കുടുംബവും

By

Published : Apr 5, 2020, 11:20 PM IST

മുംബൈ: കൊവിഡിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി രാജ്യം ലോക് ഡൗണിൽ കഴിയുമ്പോൾ വീടിനടുത്തുള്ള ഗുരുഗ്രാം ചേരിയിലെ 200 കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് നടി രാകുൽ പ്രീത് സിംഗും കുടുംബവും. വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം പൊതികളിലാക്കി ദിവസത്തിൽ രണ്ടു തവണയായാണ് തന്‍റെ രക്ഷിതാക്കളോടൊപ്പം ചേർന്ന് താരം ഗുരുഗ്രാം നിവാസികൾക്ക് നൽകുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ പോലും ദൗർലഭ്യമായ പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടിയുള്ള തന്‍റെ ചെറിയൊരു സഹായമാണിതെന്ന് രാകുൽ പറയുന്നു. "നമുക്ക് ഭക്ഷണവും വീടും ആപത്ത് ഘട്ടങ്ങളെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങളും ഉണ്ടെന്ന് പറയാം. എന്നാൽ ഇതൊന്നുമില്ലാത്തരുടെ മുഖത്ത് നമ്മളാൽ പുഞ്ചിരി നൽകാൻ സാധിച്ചാൽ അത് ഏറ്റവും വലിയ കാര്യമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ." നിലവിലെ സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് താല്‍പര്യമെന്നും രാകുല്‍ പ്രീത് സിംഗ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details