പുതുവർഷത്തിൽ പുത്തൻ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ രാജ്കുമാർ റാവു. തന്‍റെ പുതിയ ചിത്രമായ ലുഡോയിലെ സ്ത്രീവേഷത്തിലുള്ള ലുക്കാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പച്ചനിറത്തിലുള്ള ലഹങ്ക ധരിച്ച്, നീളൻ മുടി അഴിച്ചിട്ട്, ആഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്ന സുന്ദരി രാജ്കുമാറാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. സ്ത്രീവേഷത്തിലുള്ള കിടിലന്‍ ലുക്കിന് പുറമെ ചിത്രത്തിൽ നിന്നുള്ള മറ്റൊരു ലുക്കും നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീണ്ട മുടിയും സൺ ഗ്ലാസും ധരിച്ച് ബൈക്കിലിരിക്കുന്ന ചിത്രമാണിത്. തോരണങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന ബൈക്കിൽ എൺപതുകളിലെ സൂപ്പർ സ്റ്റാർ മിഥുൻ ചക്രബർത്തിയുടെ ചിത്രവും പതിച്ചിട്ടുണ്ട്.
സ്ത്രീ വേഷത്തില്‍ രാജ്‌കുമാർ റാവു; തിരിച്ചറിയാനാകാതെ ആരാധകര്‍ - അനുരാഗ് ബസു
നടന്‍ രാജ്‌കുമാർ റാവുവിന്‍റെ പുതിയ ചിത്രം ലുഡോയില്‍ നിന്നുള്ള രണ്ട് ലുക്കുകളാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരം ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ലുഡോ, അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രമാണ്. മലയാളത്തിന്‍റെ പ്രിയതാരം പേളി മാണി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചൻ, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപതി, സാനിയ മൽഹോത്ര, ആദിത്യ റോയ് കപൂർ തുങ്ങിയവരും ചിത്രത്തിലുണ്ട്.
മെയ്ഡ് ഇന്‍ ചൈനയാണ് അവസാനമായി തീയേറ്ററുകളിലെത്തിയ രാജ്കുമാര്‍ ചിത്രം. ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. ജാൻവി കപൂർ നായികയാവുന്ന റൂഹി അഫ്സ, ഹൻസാല്‍ മേത്ത സംവിധാനം ചെയ്യുന്ന ചലാങ്, ദി വൈറ്റ് ടൈഗർ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് രാജ്കുമാര്‍ ചിത്രങ്ങള്‍.