മുംബൈ: 'റൂഹി'യ്‌ക്ക് ശേഷംരാജ്‌കുമാർ റാവുവും (Rajkummar Rao) ജാൻവി കപൂറും (Jahnvi Kapoor) ഒന്നിയ്‌ക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ധർമ പ്രൊഡക്ഷൻസ്. 'മിസ്റ്റർ ആൻഡ് മിസിസ് മഹി' (Mr and Mrs Mahi Film) എന്നാണ് പേരിട്ടിരിക്കുന്നത്. കരന്‍ ജോഹറിന്‍റെ നിര്‍മാണ കമ്പനി, തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ തിങ്കളാഴ്‌ചയാണ് വിവരം പുറത്തുവിട്ടത്.
ക്രിക്കറ്റാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരു സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ഹൃദയങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. വിജയ പരമ്പരയ്‌ക്കായി തയ്യാറാക്കിയ #MrAndMrsMahi അവതരിപ്പിക്കുന്നു. 2022 ഒക്ടോബർ ഏഴിന് നിങ്ങളുടെ അടുത്തുള്ള സിനിമ തിയേറ്ററുകളില്‍ ചിത്രമെത്തും. ഈ കുറിപ്പോടെയാണ് ധർമ പ്രൊഡക്ഷൻസ് സാമൂഹ്യ മാധ്യമങ്ങളില്‍ വിവരം പങ്കുവച്ചത്.