കേരളം

kerala

ETV Bharat / sitara

പി.ടി മാസ്റ്ററായി രാജ്‌കുമാര്‍ റാവു, ചലാങ് ട്രെയിലര്‍ എത്തി - രാജ്‌കുമാര്‍ റാവു ചലാങ്

നവംബര്‍ 13ന് 'ചലാങ്' ഒടിടി പ്ലാറ്റ് ഫോമില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.

Rajkummar Rao, Nushrat Bharucha Chhalaang Official Trailer out  Hansal Mehta movies  ചലാങ് ട്രെയിലര്‍ എത്തി  പി.ടി മാസ്റ്ററായി രാജ്‌കുമാര്‍ റാവു  രാജ്‌കുമാര്‍ റാവു ചലാങ്  രാജ്‌കുമാര്‍ റാവു സിനിമകള്‍
പി.ടി മാസ്റ്ററായി രാജ്‌കുമാര്‍ റാവു, ചലാങ് ട്രെയിലര്‍ എത്തി

By

Published : Oct 17, 2020, 5:31 PM IST

ബോളിവുഡ് സ്റ്റാര്‍ രാജ്‌കുമാര്‍ റാവു നായകനായ പുതിയ ചിത്രം ചലാങിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡിയും പ്രണയവും എല്ലാം ഇടകലര്‍ത്തി ഒരുക്കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് ഹന്‍സാല്‍ മേത്തയാണ്. നുസ്രത്ത് ബറൂച്ചയാണ് രാജ്‌കുമാര്‍ റാവുവിന്‍റെ നായിക. സര്‍ക്കാര്‍ സ്‌കൂളിലെ കായികാധ്യാപകനായാണ് രാജ്‌കുമാര്‍ റാവു ചിത്രത്തില്‍ എത്തുന്നത്.

അലസതയോടെ തന്‍റെ ജോലികള്‍ കൈകാര്യം ചെയ്യുന്ന രാജ്‌കുമാറിന്‍റെ നായക കഥാപാത്രത്തിന് ഒരിക്കല്‍ തന്‍റെ കഴിവുകളും നേതൃപാടവവും സ്‌കൂള്‍ അധികൃതര്‍ക്കും ജനങ്ങള്‍ക്കും മുമ്പില്‍ തെളിയിച്ച് കൊടുക്കേണ്ട അവസ്ഥ വരുന്നു. അതിനായുള്ള രാജ്‌കുമാര്‍ റാവുവിന്‍റെ പരിശ്രമവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ഹിതേഷ് സോണിക്കാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. നവംബര്‍ 13ന് ചിത്രം ഒടിടി പ്ലാറ്റ് ഫോമില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.

ABOUT THE AUTHOR

...view details