കേരളം

kerala

ETV Bharat / sitara

ജാൻവിയുടെ വരന്മാരായി രാജ്കുമാർ റാവുവും വരുൺ ശർമയും; 'റൂഹി' റിലീസ് പ്രഖ്യാപിച്ചു - roohi theatres march 11 news

രാജ്കുമാർ റാവു, ജാൻവി കപൂർ, വരുൺ ശർമ ചിത്രം റൂഹി മാര്‍ച്ച് 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

രാജ്കുമാർ റാവു ജാൻവി കപൂർ സിനിമ വാർത്ത  ഹാര്‍ദിക് മേഹ്‍ത റൂഹി സിനിമ വാർത്ത  റൂഹി ചിത്രത്തിന്‍റെ റിലീസ് വാർത്ത  rajkummar rao janhvi kapoor news  roohi theatres march 11 news  hardik mehta roohi film news
റൂഹി റിലീസ് പ്രഖ്യാപിച്ചു

By

Published : Feb 15, 2021, 4:35 PM IST

രാജ്കുമാർ റാവു, ജാൻവി കപൂർ മുഖ്യ താരങ്ങളാകുന്ന റൂഹി ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ഹാര്‍ദിക് മേഹ്‍ത സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം മാര്‍ച്ച് 11നാണ് റിലീസിനെത്തുന്നത്. ബോളിവുഡ് നടൻ വരുണ്‍ ശര്‍മയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

വിവാഹവസ്‌ത്രമണിഞ്ഞ് നിൽക്കുന്ന ജാൻവിയെയും ഇരുഭാഗത്തുമായി രണ്ട് വരന്മാരെയുമാണ് റിലീസ് പ്രഖ്യാപിച്ച് പുറത്തിറക്കിയ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. രാജ്കുമാർ റാവുവും വരുൺ ശർമയുമാണ് വരന്മാരുടെ വേഷത്തിലുള്ളത്.

ഹൊറർ കോമഡി ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമലേന്ദു ചൗധരിയാണ്. ദേവേന്ദ്ര മുര്‍ദേശ്വര്‍ ആണ് സിനിമയുടെ എഡിറ്റർ. റൂഹി അഫ്സാന എന്നായിരുന്നു ഹിന്ദി ചിത്രത്തിന്‍റെ ടൈറ്റിൽ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും പുതിയതായി പുറത്തുവിട്ട വീഡിയോയിൽ റൂഹി എന്ന് പേര് ചുരുക്കിയിട്ടുണ്ട്. ദിനേഷ് വിജനാണ് റൂഹി നിർമിക്കുന്നത്.

ABOUT THE AUTHOR

...view details