കേരളം

kerala

ETV Bharat / sitara

'മണിയന്‍ പൊലീസ് കലക്കി'; ജോജുവിന് ആശംസകളുമായി രാജ് കുമാര്‍ റാവു - rajkummar rao appreciates joju george news

നെറ്റ്‌ഫ്ലിക്‌സില്‍ സ്ട്രീം ചെയ്‌ത സിനിമ കണ്ടുവെന്നും പ്രകടനം ഗംഭീരമായിരുന്നുവെന്നും അറിയിച്ച് ജോജുവിന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാജ് കുമാര്‍ റാവു സന്ദേശം അയച്ചത്. സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് ജോജു തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്

rajkummar rao appreciates joju george for the film nayattu  ജോജുവിന് ആശംസകളുമായി രാജ് കുമാര്‍ റാവു  ജോജു ജോര്‍ജ് രാജ്‌ കുമാര്‍ റാവു  ജോജു ജോര്‍ജ് നായാട്ട്  രാജ് കുമാര്‍ റാവു വാര്‍ത്തകള്‍  rajkummar rao appreciates joju george  rajkummar rao appreciates joju george news  joju george news
'മണിയന്‍ പൊലീസ് കലക്കി'; ജോജുവിന് ആശംസകളുമായി രാജ് കുമാര്‍ റാവു

By

Published : May 14, 2021, 5:40 PM IST

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത നായാട്ടിലെ പ്രകടനത്തിലൂടെ മനസ് കീഴടക്കിയ ജോജു ജോര്‍ജിന് ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം രാജ് കുമാര്‍ റാവു. നെറ്റ്‌ഫ്ലിക്‌സില്‍ സ്ട്രീം ചെയ്‌ത സിനിമ കണ്ടുവെന്നും പ്രകടനം ഗംഭീരമായിരുന്നുവെന്നും അറിയിച്ച് ജോജുവിന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാജ് കുമാര്‍ റാവു സന്ദേശം അയച്ചത്. സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് ജോജു തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

'അതിഗംഭീര അഭിനയമായിരുന്നു സര്‍... സിനിമയും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇതുപോലുള്ള കൂടുതല്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ഞങ്ങള്‍ക്ക് പ്രചോദനമാകൂ സര്‍...' എന്നാണ് രാജ് കുമാര്‍ റാവു ജോജുവിന് അയച്ച സന്ദേശത്തില്‍ കുറിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട നടന്‍ തന്നെ അഭിനന്ദിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും, ആ സന്ദേശം തന്നെ ഏറെ സ്പര്‍ശിച്ചുവെന്നും എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനാവുന്നില്ലെന്നും ജോജു സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് കുറിച്ചു. നായാട്ടിലെ പ്രകടനത്തിന് തനിക്ക് ലഭിച്ച ആദ്യ പുരസ്‌കാരം ഈ സന്ദേശമാണെന്നും ജോജു കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ മണിയന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജോജു എത്തിയത്. ചാര്‍ളിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത സര്‍വൈവര്‍ ത്രില്ലര്‍ സ്വഭാവമുളള ചിത്രമാണ് നായാട്ട്. ചിലര്‍ ചേര്‍ന്ന് കൊലക്കേസില്‍ പെടുത്തുന്ന മൂന്ന് പൊലീസുകാരുടെ കഥയാണ് സിനിമ പറയുന്നത്. കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യ ട്രെന്‍റിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായിരുന്നു നായാട്ട്. ആദ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്‌ത ശേഷമാണ് സിനിമ ഒടിടി റിലീസിനെത്തിയത്.

Also read: കൊവിഡ് പ്രതിരോധം; തമിഴ്‌നാട് സര്‍ക്കാരിന് 25 ലക്ഷം നല്‍കി അജിത്

ABOUT THE AUTHOR

...view details