Aishwaryaa Rajinikanth bollywood debut: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഐശ്വര്യ രജനീകാന്ത്. 'ഓ സാത്തി ചല്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്‌താണ് രജനീകാന്തിന്‍റെ മകള്‍ ബോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍റെ 'ഝണ്ഡ്' എന്ന ചിത്രമൊരുക്കിയ മീനു അറോറയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രണയ കഥയാണ് 'ഓ സാത്തി ചല്‍' പറയുന്നത്.
'മീനു അറോറ നിര്‍മിക്കുന്ന തന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'ഓ സാത്തി ചല്‍' പ്രഖ്യാപിച്ചതിന്‍റെ സന്തോഷത്തിലാണ്. നിങ്ങളുടെ എല്ലാം അനുഗ്രഹവും സന്തോഷവും തേടുന്നു' - ഐശ്വര്യ ട്വീറ്റ് ചെയ്‌തു.