ഇന്ത്യയൊട്ടാകെ സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആർആർആർ' സിനിമയുടെ റിലീസ് വീണ്ടും നീട്ടി. രാംചരൺ, ജൂനിയർ എൻ.ടി.ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ഒലിവിയ മോറിസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഒക്‌ടോബർ 13ന് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, ലോകത്ത് പലയിടങ്ങളിലും തിയേറ്ററുകളുടെ പ്രവർത്തനം പുനഃരാരംഭിക്കാത്തതിനാൽ സിനിമയുടെ റിലീസ് നീട്ടിവക്കേണ്ടി വന്നുവെന്ന് നിർമാതാക്കൾ അറിയിച്ചു.
ഒക്‌ടോബർ റിലീസ് നീട്ടുന്നു, പുതുക്കിയ തിയതി ഇപ്പോൾ പറയാനാവില്ലെന്നും ആർആർആർ ടീം
ഒക്‌ടോബറിൽ പ്രദർശിപ്പിക്കാനായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഭൂരിഭാഗവും പൂർത്തിയാക്കിയിരുന്നു. എന്നാൽ, തിയേറ്ററുകൾ അനിശ്ചിതമായി പൂട്ടിയിട്ടിരിക്കുന്ന സാഹചര്യത്തിൽ റിലീസ് നീട്ടിവക്കുകയാണെന്നും, പുതുക്കിയ തിയതി പ്രഖ്യാപിക്കാൻ ഇപ്പോൾ സാധിക്കുന്നില്ലെന്നും ആർആർആർ ടീം വ്യക്തമാക്കി. ലോകത്താകമനമായി സിനിമാവിപണികൾ പ്രവർത്തസജ്ജമാകുമ്പോൾ ഒട്ടും താമസിയാതെ ആർആർആർ റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ ട്വീറ്റിലൂടെ വിശദമാക്കി.