കേരളം

kerala

ETV Bharat / sitara

രാഗിണി എംഎംഎസ് വീണ്ടും; ട്രെയിലറെത്തി - ALTBalaji

ഒരു പാരാ നോർമൽ വിദഗ്‌ധയുടെ വേഷത്തിലാണ് സണ്ണി ലിയോണി ചിത്രത്തില്‍ എത്തുന്നത്

Ragini MMS Returns Season2 | Official Trailer | Sunny Leone | Divya Agarwal | Varun Sood | ALTBalaji  രാഗിണി എംഎംഎസ് വീണ്ടും; ട്രെയിലറെത്തി  Ragini MMS Returns Season2  Ragini MMS Returns Season2 | Official Trailer  സണ്ണി ലിയോണി  ALTBalaji  രാഗിണി എംഎംഎസ് രണ്ടാം ഭാഗം
രാഗിണി എംഎംഎസ് വീണ്ടും; ട്രെയിലറെത്തി

By

Published : Dec 14, 2019, 7:37 AM IST

പ്രേക്ഷകരെ വീണ്ടും പേടിപ്പിക്കാൻ രാഗിണി എംഎംഎസ് രണ്ടാം ഭാഗം വരുന്നു. സെക്‌സും ഹൊററും മത്സരിച്ചുൾപ്പെടുത്തിയിരിക്കുന്ന ട്രെയിലർ വൈറലായി കഴിഞ്ഞു. സീ 5, എ.എൽ.ടി ബാലാജി സംയുക്ത സംരംഭമായ 'രാഗിണി എംഎംഎസ് റിട്ടേൺസ് സീസൺ 2 ' 'രാഗിണി എംഎംഎസ്' ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ചിത്രമാണ്. രണ്ടാം വരവും ഒരു സെക്സ്-ഹൊറർ വെബ് സീരീസിന്‍റെ രൂപത്തിലാണ്. സണ്ണി ലിയോണി, ദിവ്യ അഗർവാൾ, വരുൺ സൂദ്, ആരതി ഖേത്രപാൽ, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് കഥാപാത്രങ്ങൾ. ഇരുപതുകാരിയായ രാഗിണി ഷ്രോഫിന്‍റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. പെൺകുട്ടികളുടെ സംഘത്തോടൊപ്പം അവൾ ഒരു യാത്ര പോകുന്നു. ശേഷം അവരുടെ ലോകം തലകീഴായി മറിഞ്ഞ സംഭവങ്ങളുടെ ഒരു പരമ്പര ഉണ്ടാവുന്നു. ഒരു പാരാ നോർമൽ വിദഗ്‌ധയുടെ വേഷത്തിലാണ് സണ്ണി ലിയോണി ചിത്രത്തിലെത്തുന്നത്.

ABOUT THE AUTHOR

...view details