കേരളം

kerala

ETV Bharat / sitara

കാഞ്ചനയുടെ ഹിന്ദി പതിപ്പ്; 'ലക്ഷ്‌മി ബോംബ്' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു - hindi kanchana

കാഞ്ചനയുടെ ഹിന്ദി റീമേക്ക് ലക്ഷ്‌മി ബോംബിൽ അക്ഷയ്‌ കുമാറാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

lawrence  ലക്ഷ്‌മി ബോംബ്  ഫസ്റ്റ് ലുക്ക്  കാഞ്ചനയുടെ ഹിന്ദി പതിപ്പ്  രാഘവ ലോറൻസ്  എം.എസ് ധോണി: ദി അൻടോൾഡ് സ്റ്റോറി  കിയാറ അധ്വാനി  Raghava Lawrence  Lakshmi Bomb  first look  hindi kanchana  akshay kumar
ലക്ഷ്‌മി ബോംബ്

By

Published : Jun 30, 2020, 4:36 PM IST

നടനും ഛായാഗ്രഹകനുമായ രാഘവ ലോറൻസ് സംവിധാനം ചെയ്ത കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് 'ലക്ഷ്‌മി ബോംബ്'. അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. ഹിന്ദി ചിത്രത്തിന്‍റെ സംവിധായകനും രാഘവ ലോറൻസ് തന്നെയാണ്.

എം.എസ് ധോണി: ദി അൻടോൾഡ് സ്റ്റോറി ഫെയിം കിയാറ അധ്വാനിയാണ് ലക്ഷ്‌മി ബോംബിലെ നായികാ വേഷത്തെ അവതരിപ്പിക്കുന്നത്. ഫോക്‌സ് സ്റ്റുഡിയോസും കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേർന്ന് നിർമിക്കുന്ന ലക്ഷ്മി ബോംബ് ഡിസ്‌നി ഹോട്ട്‌സ്റ്റാർ പ്ലസിൽ റിലീസ് ചെയ്യും. 2011ൽ റിലീസ് ചെയ്‌ത കാഞ്ചനയിൽ രാഘവ ലോറൻസാണ് കേന്ദ്രകഥാപാതത്തെ അവതരിപ്പിച്ചത്. ഹൊററും കോമഡിയും ചേർത്ത് തയ്യാറാക്കിയ തമിഴ് ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. കാഞ്ചനയുടെ വിജയത്തോടെ ചിത്രത്തിന്‍റെ തുടർഭാഗങ്ങൾ 2015ലും 2019ലും പുറത്തിറക്കിയിരുന്നു.

ABOUT THE AUTHOR

...view details