മാധവന്‍- അനുഷ്ക ഷെട്ടി ജോഡികള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സസ്പെന്‍സ് ത്രില്ലര്‍ നിശബ്ദം ഒക്ടോബര്‍ രണ്ടിന് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്ത് തുടങ്ങും. റിലീസിന് മുമ്പായി ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സിനിമാപ്രേമികള്‍ക്ക് ആസ്വാദനത്തിന്‍റെ വിരുന്ന് സമ്മാനിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സാക്ഷിയെന്ന സംസാരശേഷിയില്ലാത്ത കലാകാരിയായാണ് അനുഷ്ക ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
നിശബ്ദം ഒക്ടോബര്‍ 2ന് ആമസോണ്‍ പ്രൈമില്‍, ട്രെയിലര്‍ പുറത്ത് - മാധവന്‍-അനുഷ്ക ഷെട്ടി
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും അനുഷ്കയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നിശബ്ദത്തിനുണ്ട്.

സംഗീതജ്ഞന്‍റെ വേഷത്തിലാണ് മാധവന്‍ നിശബ്ദത്തിലെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. സൈലന്‍സ് എന്ന പേരിലാണ് ചിത്രം തമിഴില്‍ റിലീസിനൊരുങ്ങുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും അനുഷ്കയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നിശബ്ദത്തിനുണ്ട്. ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.