മുംബൈ : ബോളിവുഡ് നടൻ രൺവീർ സിംഗ് ആരാധകർക്കായി ഒരുക്കിയ ചാറ്റ് സെഷനില്‍, ദീപിക പദുകോണ്‍ ഉന്നയിച്ച ചോദ്യം ഏറ്റെടുത്ത് ആരാധകര്‍. തന്നോട് എന്തും ചോദിക്കാം, മറുപടി പറയാമെന്ന് ഇൻസ്റ്റഗ്രാമിലൂടെ രൺവീർ അറിയിച്ചപ്പോൾ, തൊട്ടുപിന്നാലെ നടന്‍റെ ഭാര്യ കൂടിയായ ദീപികയുമെത്തി.
'എന്നോട് എന്തും ചോദിക്കൂ' എന്ന താരത്തിന്‍റെ പോസ്റ്റിന് താഴെ ദീപിക കുറിച്ചത്, 'നിങ്ങൾ എപ്പോഴാണ് വീട്ടിലേക്ക് വരുന്നത്?' എന്നാണ്. 'ഭക്ഷണം ചൂടാക്കി വയ്ക്കൂ, ഉടനെ തന്നെ എത്തും,' എന്ന് രൺവീര്‍ മറുപടിയും നൽകി.
ദീപിക കുറിച്ച കമന്‍റും രൺവീറിന്‍റെ മറുപടിയും Also Read: ദീപിക വീണ്ടും ഹോളിവുഡിൽ ; രണ്ടാം വരവിൽ മുന്നണിയിലും പിന്നണിയിലും
താരദമ്പതികളുടെ രസകരമായ ചാറ്റിന് കമന്‍റുകളുമായി ആരാധകരും ഒപ്പം ചേർന്നതോടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ദീപികയ്ക്ക് പുറമെ, ഗുണ്ടെ ചിത്രത്തിലെ രൺവീറിന്‍റെ സഹതാരം കൂടിയായ അർജുൻ കപൂർ, ടൈഗർ ഷ്രോഫ് എന്നിവരും രസകരമായ ചോദ്യങ്ങൾ കുറിച്ചിട്ടുണ്ട്.
അതേസമയം, 1983ലെ ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടം പ്രമേയമാക്കി ഒരുക്കുന്ന 83' എന്ന ബോളിവുഡ് ചിത്രത്തിൽ ഇരുവരും ദമ്പതികളായി അഭിനയിക്കുന്നുണ്ട്. ലോകകപ്പ് ഉയര്‍ത്തിയ ക്യാപ്‌റ്റന്‍ കപിൽ ദേവായി രൺവീർ സിംഗ് എത്തുമ്പോൾ, ഭാര്യ റോമി ദേവിന്‍റെ വേഷമാണ് ദീപികയുടേത്.