പഞ്ചാബി ഗായകൻ ദിൽജാൻ(31) വാഹനാപകടത്തിൽ മരിച്ചു. അമൃത്സറിനടുത്ത് ദേശീയ പാതയിൽ വച്ചായിരുന്നു അപകടം. ചൊവ്വാഴ്‌ച രാവിലെയായിരുന്നു അപകടമുണ്ടായത്. ദിൽജാൻ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ട്രക്കിൽ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ദിൽജാനെ പുറത്തെടുത്തത്. ഗായകനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ നിർത്തിയിട്ട ട്രക്കിൽ ഇടിച്ച് പഞ്ചാബി ഗായകൻ ദിൽജാൻ മരിച്ചു - diljaan punjabi singer death news
ദിൽജാൻ സഞ്ചരിച്ച കാർ നിർത്തിയിട്ട ട്രക്കിൽ ഇടിച്ചായിരുന്നു അപകടം. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉൾപ്പെടെയുള്ളവർ പ്രശസ്ത ഗായകന്‍റെ മരണത്തിൽ അനുശോചിച്ചു.

കാർ നിർത്തിയിട്ട ട്രക്കിൽ ഇടിച്ച് പഞ്ചാബി ഗായകൻ ദിൽജാൻ മരിച്ചു
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉൾപ്പെടെയുള്ളവർ ഗായകന് ആദരാഞ്ജലി അർപ്പിച്ചു. സംഗീത മേഖലയിലെ നിരവധി പ്രമുഖരും അദ്ദേഹത്തിന് നിത്യശാന്തി നേർന്നു. ടിവി റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ദിൽജാൻ തന്‍റെ പുതിയ മ്യൂസിക്കൽ ആൽബം റിലീസ് ചെയ്യാനിരിക്കവേയായിരുന്നു അപകടം ഉണ്ടായത്.