അറുപത്തിയെട്ടിലും നിറയൗവ്വനമാണ് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്. ഇപ്പോള്‍ താരത്തിന്‍റെ പുതിയൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. മാമാങ്കം ഹിന്ദി പതിപ്പിന്‍റെ പ്രൊമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ബോളിവുഡിന്‍റെ തലസ്ഥാന നഗരിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ബ്ലൂ ഡെനിമും ഡാര്‍ക് ബ്ലൂ ഷര്‍ട്ടും ധരിച്ച് കൂളിങ് ഗ്ലാസും വെച്ചാണ് അദ്ദേഹം വേദിക്ക് സമീപത്തേക്ക് കാറില്‍ വന്നിറങ്ങുന്നത്. മമ്മൂട്ടിയെ കാത്ത് ക്യാമറാമാന്മാരുടെ വന്‍നിര തന്നെ ഉണ്ടായിരുന്നു. ഏതാനും നിമിഷങ്ങള്‍ ഫോട്ടോക്കുവേണ്ടി പോസ് ചെയ്തിട്ടാണ് അദ്ദേഹം വേദിയിലേക്ക് പോയത്. വീഡിയോക്ക് യുട്യൂബില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
എന്നാ ലുക്കാണോ...! സ്റ്റൈലിഷ് ഗെറ്റപ്പില്‍ മമ്മൂട്ടി മുംബൈയില്‍ - Actor Mammootty at Bollywood Capital
മാമാങ്കം ഹിന്ദി പതിപ്പിന്‍റെ പ്രൊമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് മാമാങ്കം ടീമിനൊപ്പം മുംബൈയില്‍ എത്തിയതായിരുന്നു നടന്‍ മമ്മൂട്ടി
വമ്പന്‍ കാന്‍വാസില്‍ 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തീയേറ്ററുകളിലെത്തുക. ഡിസംബര്‍ 12നാണ് റിലീസ്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്‍റെ ഹിന്ദി ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. എം.പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അണിനിരക്കുന്നു. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രമോഷന്‍ പരിപാടികൾക്ക് ശേഷമാണ് മാമാങ്കം ടീം ചെന്നൈയിൽ എത്തിയിരിക്കുന്നത്.