ലോസ് ഏഞ്ചൽസ്: ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്‍റിന് പ്രത്യേക രീതിയിൽ ആദരമർപ്പിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. തന്‍റെ ചൂണ്ടുവിരലിലെ നഖത്തിൽ 24 എന്നെഴുതിയാണ് 62-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങിനെത്തിയ താരം ബ്രയാന്‍റിനെ ആദരിച്ചത്. 20 വർഷങ്ങൾക്ക് മുമ്പ് ലോസ് ഏഞ്ചൽസ് ലേക്കേഴ്‌സിന് വേണ്ടി കളിച്ച ബ്രയാന്‍റിന്‍റെ നമ്പറാണ് 24.
കോബി ബ്രയാന്‍റിന്‍റെ വേർപാടിൽ പ്രിയങ്കയുടെ വ്യത്യസ്‌തമായ ആദരവ് - Priyanka Chopra at Grammy award
62-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങിനെത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തന്‍റെ ചൂണ്ടുവിരലിലെ നഖത്തിൽ 24 എന്നെഴുതിയാണ് കോബി ബ്രയാന്‍റിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
കോബി ബ്രയാന്‍റിന്‍റെ വേർപാടിൽ പ്രിയങ്ക
പ്രിയങ്ക തന്‍റെ ഭർത്താവും ഗായകനുമായ നിക്ക് ജൊനാസിനൊപ്പമാണ് ഈ വർഷത്തെ ഗ്രാമി പുരസ്‌കാരത്തിനെത്തിയത്. കൂടാതെ, ജൊനാസിന്‍റെ സഹോദരന്മാരും കുടുംബവും ചടങ്ങിൽ പങ്കെടുത്തു.